Loading ...

Home National

ഉ​ത്ത​രാ​ഖ​ണ്ഡ് ദു​ര​ന്തം; 19 മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു, ചെ​ളി​യും മ​ണ്ണും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് തി​രി​ച്ച​ടി

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി ജി​ല്ല​യി​ല്‍ ന​ന്ദാ​ദേ​വി ഗ്ലേ​സി​യ​റി​ന്‍റെ(​മ​ഞ്ഞു​മ​ല) ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ദു​ര​ന്ത​ത്തി​ല്‍ ഇ​രു​നൂ​റി​ലേ​റെ പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍. 19 പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​ണാ​താ​യ​വ​രി​ല്‍ മു​പ്പ​തോ​ളം പേ​ര്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ബി​ഹാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ്.

ച​മോ​ലി ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.45-നാ​ണ് മ​ഞ്ഞു​മ​ല അ​ട​ര്‍​ന്നു​വീ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഞ്ഞു​മ​ല അ​ട​ര്‍​ന്നു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് ധൗ​ലി ഗം​ഗ, അ​ള​ക​ന​ന്ദ ന​ദി​ക​ളി​ല്‍ വ​ന്‍ പ്ര​ള​യ​മു​ണ്ടാ​യി. പെ​ട്ടെ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഋ​ഷി​ഗം​ഗ വൈ​ദ്യു​തി പ​ദ്ധ​തി​യും ത​പോ​വ​ന്‍ അ​ടു​ത്തു​ണ്ടാ​യി​രു​ന്ന എ​ന്‍​ടി​പി​സി. വൈ​ദ്യു​തി​നി​ല​യ​വും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ര​ണ്ടി​ട​ത്തു​മാ​യി ജോ​ലി ചെ​യ്തി​രു​ന്ന​വ​രെ​യാ​ണ് വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ കാ​ണാ​താ​യ​ത്.

ഏ​ക​ദേ​ശം ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള ര​ണ്ടാ​മ​ത്തെ തു​ര​ങ്ക​ത്തി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ചെ​ളി നി​റ​ഞ്ഞ വെ​ള്ളം നി​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്ക​ര​മാ​ണ്. മു​ന്നോ​ട്ട് പോ​കാ​ന്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സാ​ധി​ക്കു​ന്നി​ല്ല. തു​ര​ങ്ക​ത്തി​ന്‍റെ ചെ​ളി നീ​ക്കം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്. വ​ലി​യ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ള്‍ എ​ത്തി​ച്ച്‌ പ്ര​ള​യം കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ ഭാ​ഗ​ങ്ങ​ളി​ലെ മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യു​ക​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍.

പ്ര​ള​യ​ത്തി​ല്‍ ആ​റ് ഗ്രാ​മ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ട​പ്പോ​ള്‍ അ​ഞ്ച് പാ​ല​ങ്ങ​ള്‍ ഒ​ലി​ച്ചു പോ​യി. ദു​ര​ത്തി​ല്‍ നൂ​റി​ല​ധി​കം പേ​ര്‍ ഒ​ലി​ച്ച്‌ പോ​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ഉ​ള്ള​തെ​ന്ന് എ​ന്‍​ഡി​ആ​ര്‍​ഫ് ഡ​യ​റ​ക്ട​റ​ര്‍ വ്യ​ക്ത​മാ​ക്കി. കി​ട്ടി​യ മൃ​ത​ദേ​ഹ​ങ്ങ​ളി​ല്‍ പ​ല​തും അ​പ​ക​ട സ്ഥ​ല​ത്തി​നും ഏ​റെ ദൂ​രെ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​തി​നാ​ല്‍ വ​ലി​യ തെ​ര​ച്ചി​ല്‍ ത​ന്നെ ന​ട​ത്തേ​ണ്ടി വ​രു​മെ​ന്നും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു.

അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്ത് നാ​ല് ല​ക്ഷം രൂ​പ വീ​തം അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി 20 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related News