Loading ...

Home International

സര്‍ക്കാരും കര്‍ഷകരും സംയമനം പാലിക്കണമെന്ന്' അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന

ഇന്ത്യന്‍ സര്‍ക്കാരും, സമരം ചെയ്യുന്ന കര്‍ഷകരും പരമാവധി സംയമനം പാലിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന. കര്‍ഷകര്‍ക്കെതിരെയുള്ള കേന്ദ്രത്തിന്റെ നീക്കം കഠിനമാകുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ ഇടപെടല്‍. സമാധാനപരമായി ഒത്തുകൂടാനും ആവശ്യങ്ങള്‍ ഉന്നയിക്കാനുമുള്ള അവകാശം ഓണ്‍ലൈനായും ഓഫ്‌ലൈനായും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും യു.എന്‍.എച്ച്‌.ആര്‍.സി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.''ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ സര്‍ക്കാരും സമരം ചെയ്യുന്ന കര്‍ഷകരും പരമാവധി സംയമനം പാലിക്കേണ്ടതുണ്ട്. സമാധാനപരമായി ഒത്തുകൂടാനും പ്രതിഷേധിക്കാനും ആവശ്യങ്ങള്‍ ഉന്നയിക്കാനുമുള്ള അവകാശം ഓണ്‍ലൈനായും ഓഫ്‌ലൈനായും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. à´®à´¨àµà´·àµà´¯à´¾à´µà´•à´¾à´¶à´‚ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ പ്രശ്നത്തില്‍ പരിഹാരം കാണേണ്ടതുണ്ട്. '' അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന അവരുടെ ട്വിറ്ററില്‍ കുറിച്ചു.

Related News