Loading ...

Home Gulf

സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിനായി ഏകീകൃത ജോബ് പോര്‍ട്ടല്‍

സൗദിയിലെ സ്വദേശിവത്കരണം ശക്തമാക്കുന്നതിനായുള്ള ഏകീകൃത ജോബ് പോര്‍ട്ടല്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലികള്‍ സ്വദേശികള്‍ക്ക് à´ˆ പോര്‍ട്ടല്‍ വഴി അറിയാനാകും. സൗദിയില്‍ വിവിധ മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാക്കി കൊണ്ടിരിക്കുന്നതിനിടെയാണ്, ഏകീകൃത തൊഴില്‍ പോര്‍ട്ടല്‍ സംവിധാനം കൂടി പ്രവര്‍ത്തന സജ്ജമാകുന്നത്. സ്വദേശികള്‍ക്ക് എളുപത്തില്‍ തൊഴില്‍ കണ്ടെത്താന്‍ സഹായകരമാകുന്നതാണ് പുതിയ പദ്ധതി.പൊതു മേഖലിയിലും, സ്വകാര്യ മേഖലയിലുമുള്ള തൊഴിലന്വേഷകരുടെ ഒരു ഡാറ്റാ ബേസ് à´ˆ പോര്‍ട്ടിലില്‍ സൂക്ഷിക്കും. ഇത് തൊഴിലന്വേഷകര്‍ക്കും, തൊഴില്‍ സ്ഥാപനങ്ങള്‍ക്കും ഏറെ സഹായകരമാകുന്നതാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ രാജി പറഞ്ഞു. à´ªàµ‹à´°àµâ€à´Ÿàµà´Ÿà´²à´¿à´²àµâ€ തൊഴില്‍ അന്വേഷകരുടെ അടിസ്ഥാന വിവരങ്ങളുള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്താനാകും. ബന്ധപ്പെട്ട അധികാരികള്‍ക്ക് ഡാറ്റയുടെ കൃത്യതയും സുതാര്യതയും ഉറപ്പ് വരുത്താന്‍ ഇതിലൂടെ സാധിക്കും. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ നിലവിലെ തൊഴില്‍ വിവരങ്ങള്‍ പുതിയ പ്ലാറ്റ് ഫോമിലേക്ക് മാറ്റുമെന്നും മന്ത്രാലയം പറഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ വിദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്നാണ് സൂചന.

Related News