Loading ...

Home National

ഉ​ത്ത​രാ​ഖ​ണ്ഡിൽ മ​ഞ്ഞു​മ​ല അ​പ​ക​ടം; നൂ​റ്റ​മ്പതോ​ളം പേ​രെ കാ​ണാ​താ​യ​താ​യി റി​പ്പോ​ര്‍​ട്ട്

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി​യി​ല്‍ മ​ഞ്ഞു​മ​ല ഇ​ടി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല്‍ 150 പേ​രെ കാ​ണാ​താ​യ​താ​യി റി​പ്പോ​ര്‍​ട്ട്. ഉ​ത്ത​രാ​ഖ​ണ്ഡ് ചീ​ഫ് സെ​ക്ര​ട്ട​റി ഓം ​പ്ര​കാ​ശ് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യോ​ടാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഋ​ഷി​കേ​ശ്, ഹ​രി​ദ്വാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ന​ദി​ക​ള്‍ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന​തി​നാ​ല്‍ നി​ര​വ​ധി​പ്പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഐ​ടി​ബി​പി​യും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഏ​റ്റെ​ടു​ത്ത് രം​ഗ​ത്തു​ണ്ട്. à´•â€‹à´¨â€‹à´¤àµà´¤â€‹à´®â€‹à´´â€‹à´¯àµ† തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ഞ്ഞു​മ​ല ഇ​ടി​ഞ്ഞു വീ​ണ​ത്. ദൗ​ലി ഗം​ഗ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഋ​ഷി​ഗം​ഗ വൈ​ദ്യു​തോ​ല്‍​പ്പാ​ദ​ന പ​ദ്ധ​തി​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. അ​ള​ക​ന​ന്ദ ന​ദി​യി​ലെ അ​ണ​ക്കെ​ട്ട് ത​ക​രു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം,പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര റാ​വ​ത്തി​നെ വി​ളി​ച്ച്‌ കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി​യി​ട്ടു​ണ്ട്.

Related News