Loading ...

Home International

മ്യാ​ന്മ​റി​ല്‍ നിസഹകരണ സമരവുമായി ജനങ്ങൾ; പട്ടാളത്തിനെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് യുഎസ്

യാം​ഗോ​ന്‍: പ​ട്ടാ​ള അ​ട്ടി​മ​റി​ക്കെ​തി​രെ മ്യാ​ന്മ​റി​ല്‍ നി​യ​മ​ലം​ഘ​ന പ്ര​സ്ഥാ​നം സ​ജീ​വ​മാ​കു​ന്നു. അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും സ​ജീ​വ​മാ​യി പ്ര​ത്യ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്​ വ​ന്നു. ത​ട​വി​ലാ​യ നേ​താ​വ്​ ഓ​ങ്​​സാ​ന്‍​ സൂ​ചി​യു​ടെ പാ​ര്‍​ട്ടി​യു​ടെ നി​റ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന ചു​വ​പ്പ്​ റി​ബ​ണു​മ​ണി​ഞ്ഞാ​ണ്​ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ഡാ​ഗ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ണി​നി​ര​ന്ന​ത്. 'നാ​ഷ​ന​ല്‍ ലീ​ഗ്​ ഫോ​ര്‍ ഡെ​മോ​ക്ര​സി'​യി​ലെ (എ​ന്‍.​എ​ല്‍.​ഡി) മു​തി​ര്‍​ന്ന നേ​താ​വ്​ വി​ന്‍ ഹ​ത​യ്​​നെ ക​ഴി​ഞ്ഞ ദി​വ​സം സൈ​ന്യം ത​ട​വി​ലാ​ക്കി. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി. ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ കി​ട്ടാ​വു​ന്ന കു​റ്റ​മാ​ ണിത്

മ്യാ​ന്മ​റിന്റെ  വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ന​ട​ന്നു. പ​ട്ടാ​ള അ​ട്ടി​മ​റി​ക്കു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​രം പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത്. ​യാം​ഗോ​നി​ലെ ജ​ന​ങ്ങ​ള്‍ വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌​ രാ​ത്രി​യി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. പാ​ത്ര​ങ്ങ​ള്‍ മു​ട്ടി വി​പ്ല​വ ഗാ​ന​ങ്ങ​ള്‍ പാ​ടി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ​ക​ല്‍​ ഫ്ലാ​ഷ്​​മോ​ബു​ക​ളും ന​ട​ന്നു.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ള്ള ചി​ല​രും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കു​ക​യോ ചെ​റി​യ രൂ​പ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യോ ചെ​യ്​​തു. 70ഓ​ളം എം.​പി​മാ​ര്‍ പ്ര​തീ​കാ​ത്മ​ക പാ​ര്‍​ല​മെന്‍റ്​ ചേ​ര്‍​ന്നു.ഓ​ണ്‍​ലൈ​നി​ല്‍ പ്ര​തി​ഷേ​ധം സ​ജീ​വ​മാ​ണ്. ഇ​തി​നാ​ല്‍ സൈ​ന്യം ​ഫേ​സ്​​ബു​ക്ക്​​ നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.സൈ​ന്യം അ​ടി​യ​ന്ത​ര​മാ​യി അ​ധി​കാ​ര​മൊ​ഴി​യ​ണ​മെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ജോ ​ബൈ​ഡ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. സൈ​നി​ക ഭ​ര​ണം തു​ട​ര്‍​ന്നാ​ല്‍ ക​ന​ത്ത ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന്​ നേ​ര​ത്തേ അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്​.


Related News