Loading ...

Home National

കര്‍ഷകരുടെ രാജ്യവ്യാപക റോഡുപരോധ സമരം നാളെ

കാര്‍ഷിക നിയമങ്ങള്‍പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ദേശ വ്യാപകമായി ആഹ്വാനം ചെയ്ത റോഡുപരോധ സമരം നാളെ തുടങ്ങും. സമരം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.കര്‍ഷക സമരത്തില്‍ സഭ ഇന്നും പ്രക്ഷുബ്ധമാകും.കര്‍ഷ വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്യണമെന്ന നിലപാടില്‍ തുടരുകയാണ് ലോക് സഭ എംപിമാ൪. രാജ്യസഭയിലേത് പോലെ നന്ദിപ്രമേയത്തിന്റെ ഭാഗമായി കര്‍ഷ വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരുക്കമല്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്സഭയില്‍ നിലപാടെടുത്തിട്ടുള്ളത്. അതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും ലോക്സഭ പ്രക്ഷുബ്ധമായേക്കും. രാജ്യസഭയില്‍ നന്ദിപ്രമേയത്തിന്മേലുള്ള ച൪ച്ച തുടരുകയാണ്. വിഷയത്തില്‍ ക൪ഷക നിയമങ്ങള്‍ പാസാക്കിയതിലെ അപാകത പ്രതിപക്ഷം ഉന്നയിക്കും. നാളെ നടക്കാനിരിക്കുന്ന ക൪ഷകരുടെ റോഡുപരോധ സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉന്നത തല യോഗം ചേ൪ന്നിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഐബി തലവന്‍, ഡല്‍ഹി പൊലീസ് മേധാവി എന്നിവരുമായിട്ടായിരുന്നു ആഭ്യന്തര മന്ത്രിയുടെ കൂടിക്കാഴ്ച. ക൪ഷക സമരം ദേശ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ദേശീയ റോഡുപരോധ സമരം. TMC, NCP, DMK, അകാലിദള്‍, CPM , RSP അടക്കം 10 പാര്‍ട്ടികളില്‍ നിന്നുള്ള 15 എംപിമാ൪ കഴിഞ്ഞ ദിവസം ഗാസിപൂര്‍ സമരഭൂമിയില്‍ എത്തിയിരുന്നു. സമരക്കാ൪ക്ക് വെള്ളവും വൈദ്യുതിയും ലഭ്യമാക്കണമെന്ന് എംപിമാ൪ കേന്ദ്രത്തോട് ആവിശ്യപ്പെട്ടിട്ടുണ്ട്.

Related News