Loading ...

Home cinema

ദൃശ്യം 2 ഉടന്‍ വരുന്നു; ട്രെയ്‌ലര്‍ റിലീസ് പ്രഖ്യാപനവുമായി മോഹന്‍ലാല്‍

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ട്രെയ്‌ലര്‍ ഉടന്‍ തന്നെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ട്രെയ്‌ലര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു കൊണ്ട് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്റ് ചെയ്തു. ഫെബ്രുവരി എട്ടാം തിയതിയാവും ട്രെയ്‌ലര്‍ പ്രേക്ഷകരില്‍ എത്തുക. ശേഷം സിനിമയും ഇതേ മാസം തന്നെ പുറത്തിറങ്ങും എന്നാണ് സൂചന. ആദ്യം ജനുവരി 26ന് തിയേറ്റര്‍ റിലീസ് പ്രതീക്ഷിച്ച ചിത്രമാണ് മോഹന്‍ലാല്‍-ജീത്തു ജോസഫ്-ആന്റണി പെരുമ്ബാവൂര്‍ കൂട്ടുകെട്ടിന്റെ ദൃശ്യം രണ്ടാം ഭാഗം.

സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയില്‍ ആദ്യമായി സെറ്റിലെ എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2. സെറ്റില്‍ സജീവമായുള്ള ഒരാള്‍ക്കും ഷൂട്ടിംഗ് കഴിയുന്ന വരെ പുറത്തുനിന്നും വരുന്നവരുമായി സമ്ബര്‍ക്കമുണ്ടാവില്ല. ഇവര്‍ സിനിമാ ചിത്രീകരണത്തിന്റെ പരിസരം വിട്ട് പുറത്തു പോകാനും പാടില്ല എന്നായിരുന്നു നിയന്ത്രണം. ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യസിനിമ കൂടിയായിരുന്നു ദൃശ്യം 2.ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.

Related News