Loading ...

Home National

യു.പിയിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം ആദിത്യനാഥിന്​

ലഖ്നോ: വിവേചനമില്ലാത്ത ഭരണം വാഗ്ദാനം ചെയ്തുകൊണ്ട് ചുമതലയേറ്റ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകൾ പ്രഖ്യാപിച്ചു.  മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകൾ സംബന്ധിച്ച ഫയൽ ആദിത്യനാഥ് ഗവർണർ  രാം നായികിന് സമർപ്പിച്ചു. 44 à´…à´‚à´— മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും.  ഉപമുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന പ്രസിഡൻറുമായ കേശവ് പ്രസാദ് മൗര്യ പൊതുമരാമത്ത് വകുപ്പും സഹകരണവും കൈകാര്യം ചെയ്യും.  ഉപമുഖ്യമന്ത്രി കൂടിയായ ദിനേശ് ശർമ്മക്കാണ്  ഉന്നത വിദ്യാഭ്യാസകാര്യ വകുപ്പ്.  ഉപമുഖ്യമന്ത്രിമാരെ തള്ളി ധനകാര്യ വകുപ്പ് രാജേഷ് അഗർവാളിനാണ് നൽകിയിരിക്കുന്നത്.പ്രുമഖ വനിതാ നേതാവു കൂടിയായ റിതാ ബഹുഗുണ ജോഷിക്കാണ് വനിതാ ശിശു വികസന വകുപ്പും ടൂറിസവും. യു.പി മന്ത്രിസഭയിലെ ഏക മുസ്ലിം മന്ത്രിയായ മുഹ്സിൻ റാസയാണ് ന്യൂനപക്ഷക്ഷേമം, െഎ.à´Ÿà´¿ വകുപ്പുകൾ കൈകാര്യം ചെയ്യുക.മന്ത്രിമാരും വകുപ്പുകളുംയോഗി ആദിത്യനാഥ്–ആഭ്യന്തരം, പൊതുഭരണം
കേശവ പ്രസാദ് മൗര്യ– ഭക്ഷ്യം, െപാതുസംരംഭക വകുപ്പ്, വിനോദ നികുതി
ദിനേശ് ശർമ്മ– വിദ്യാഭ്യാസം
രാജേഷ് അഗർവാൾ– ധനകാര്യം
ശ്രീകാന്ത് ശർമ്മ– ഉൗർജ്ജ വകുപ്പ്
ചേതൻ ചൗഹാൻ– കായികം, യുവജനക്ഷേമം
മുഹ്സിൻ റാസ– ന്യൂനപക്ഷക്ഷേമം, സയൻസ്–ഇലക്ട്രോണിക്സ്,െഎ.ടി, വഖഫ്
റിതാ ബഹുഗുണ ജോഷി– വനിതാ ശിശുക്ഷേമം, ടൂറിസം
സൂര്യപ്രതാപ് സിങ്– കാർഷികം
അശുതോഷ് തണ്ടൻ–പ്രാഥമിക വിദ്യാഭ്യാസം
സിദ്ധാർത്ഥനാഥ് സിങ്–ആരോഗ്യം
സ്വാതി സിങ്– വനിതാ വികസനം
സുരേഷ് ഖന്ന– പാർലമെൻറി കാര്യ മന്ത്രി
സതീഷ് മഹാനാ– വ്യവസായം
സ്വാമി പ്രസാദ് മൗര്യ– തൊഴിൽ, ദാരിദ്ര്യ നിർമാർജ്ജനം, നഗര വികസനം
സുരേഷ് റാന– പഞ്ചസാര
 à´§àµ¼à´®àµà´®à´ªà´¾àµ½ സിങ്– ജലസേചനം
ബ്രജേഷ് പഥക്– നിയമകാര്യം
മുകുത് ബിഹാരി വർമ– സഹകരണം
ദാരാ സിങ ചൗഹാൻ– വനം–പരിസ്ഥിതി
സത്യദേവ് പച്ചൗരി– ഖാദി, ടെക്സെറ്റയിൽസ്
രമാപതി ശാസ്ത്രി– സാമൂഹ്യക്ഷേമം, പട്ടികജാതി–പട്ടിക വർഗ ക്ഷേമം
ജയ്പ്രകാശ് സിങ്– എക്സൈസ്
ഒാം പ്രകാശ് രാജ്ബ്ബർ– പിന്നാക്കക്ഷേമം
രാജന്ദ്രപ്രതാപ് സിങ്– ഗ്രാമവികസനം
നന്ദകുമാർ നന്തി– സ്റ്റാമ്പ്–ജുഡീഷ്യൽ റവന്യു

Related News