Loading ...

Home International

ബ്രിട്ടീഷ് പാർലമെന്റിനു സമീപം വെടിവെപ്പ്; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിനു പുറത്തുണ്ടായ à´†à´•àµà´°à´®à´£à´¤àµà´¤à´¿àµ½ ഒരു സ്ത്രീ കൊല്ലപ്പെട്ടു. à´’രു പൊലീസുകാരന് കുത്തേറ്റു. അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. പാർലമെന്റ് മന്ദിരത്തിനു സമീപമുള്ള വെസ്റ്റ് മിനിസ്റ്റർ പാലത്തിലാണ് ആക്രമണമുണ്ടായത്. കാൽനടയാത്രക്കാർക്കിടയിലേക്ക് അക്രമി കാർ ഇടിച്ചുകയറ്റിയെന്നും റിപ്പോർട്ടുണ്ട്. സംഭവം തീവ്രവാദ ആക്രമണമാണെന്ന് സർക്കാർ വ്യക്തമാക്കി.

ആക്രമണത്തെ തുടർന്ന് പാർലമെൻറ് വളപ്പിലെത്തിയ പൊലീസ് ഹെലികോപ്ടർ
 
വെടിവെപ്പിനെ തുടർന്ന് പൊതുസഭ നിർത്തിവെച്ച സ്പീക്കർ അംഗങ്ങളോട്  à´šàµ‡à´‚ബറിൽ തുടരാൻ നിർദ്ദേശിച്ചു. പ്രധാനമന്ത്രി തെരേസ മെയ് സുരക്ഷിതയാണെന്ന് അവരുടെ ഒാഫീസ് വ്യക്തമാക്കി. ആക്രമണം നടക്കുമ്പോൾ തെരേസ മെയ് എവിടെയായിരുന്നെന്ന് വ്യക്തമാക്കാൻ  à´’ാഫീസ് തയ്യാറായില്ല. ആക്രമണം നടക്കുമ്പോൾ അവർ പാർലമെൻറിലുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. 
 
പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നു
 
പാർലമെന്റിനു പുറത്ത് ആയുധധാരികളെ കണ്ടതായി പാർലമെൻറിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭവത്തിൽ ഒരു ഡസൻ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റോയിറ്റേഴ്സ് ഫോട്ടോഗ്രാഫർ പറഞ്ഞു. ലണ്ടൻ നഗരം അതീവ ജാഗ്രതയിലാണുള്ളത്. കനത്ത സുരക്ഷയാണ് നഗരത്തിലെങ്ങും സ്വീകരിച്ചിട്ടുള്ളത്.

Related News