Loading ...

Home Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്‌യു ​മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല മാ​ര്‍​ക്ക് ത​ട്ടി​പ്പ് വി​വാ​ദം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് നി​ര​വ​ധി ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ല്‍ തെ​രു​വി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ കെ​എ​സ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ലൂ​ടെ ക​ട​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​ത് പോ​ലീ​സ് എ​തി​ര്‍​ത്ത​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം തു​ട​ങ്ങി​യ​ത്. പി​ന്നാ​ലെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ഇ​തോ​ടെ സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ലെ റോ​ഡി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

മാര്‍ക്ക് തട്ടിപ്പ് സംഭവം അന്വേഷിക്കുന്ന പ്രൊ-​​​വൈ​​​സ് ചാ​​​ന്‍​​​സ​​​ല​​​ര്‍ ഡോ. ​​​പി.​​​പി. അ​​​ജ​​​യ​​​കു​​​മാ​​​ര്‍ ന​​​ട​​​ത്തി​​​യ ഹി​​​യ​​​റിംഗില്‍ സെ​​​ക‌്ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍, മാ​​​ര്‍​​​ക്ക് തി​​​രു​​​ത്താ​​​ന്‍ പ​​​ണം വാ​​​ങ്ങി​​​യെ​​​ന്നു വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍ മൊഴി നല്‍കിയതോടെയാണ് സംഭവം വിവാദമായത്.ഒന്‍​​​പ​​​ത് വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളോ​​​ടാ​​​ണു ഹി​​​യ​​​റിം​​​ഗി​​ന് ഹാ​​​ജ​​​രാ​​​കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടിരുന്നത്. ഇ​​​തി​​​ല്‍ ആ​​​റു പേ​​​ര്‍ ഹാ​​​ജ​​​രാ​​​വു​​​ക​​​യും മാ​​​ര്‍​​​ക്ക് തി​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി സെ​​​ക്ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍ ത​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് പ​​​ണം ഈ​​​ടാ​​​ക്കി​​​യെ​​​ന്നും മൊ​​​ഴി ന​​​ല്‍​​​കി​​​യ​​​താ​​​യും പ്രൊ-​​​വി​​​സി വെളിപ്പെടുത്തിയിരുന്നു.ക്ര​​​മ​​​ക്കേ​​​ട് കാ​​​ട്ടി​​​യ സെ​​​ക്‌​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍ 74 ഓ​​​ളം വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളു​​​ടെ മാ​​​ര്‍​​​ക്ക് തി​​​രു​​​ത്തി​​​യതെ​​​ന്നു പ​​​രീ​​​ക്ഷാ വി​​​ഭാ​​​ഗം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യിരിക്കുന്നത്.

Related News