Loading ...

Home International

ആഗോള ജ​നാ​ധി​പ​ത്യ സൂ​ചി​ക​യി​ല്‍ ഇ​ന്ത്യ​യു​ടെ സ്ഥാ​നം വീ​ണ്ടും താ​ഴോ​ട്ട്

ല​ണ്ട​ന്‍: ജ​നാ​ധി​പ​ത്യ സൂ​ചി​ക​യി​ല്‍ ഇ​ന്ത്യ ര​ണ്ട് സ്ഥാ​നം പി​ന്നോ​ട്ടു​പോ​യി 53-ാം സ്ഥാ​ന​ത്തെ​ത്തി. ബ്രി​ട്ടി​ഷ് മീ​ഡി​യ കമ്പ​നി​യാ​യ ഇ​ക്ക​ണോ​മി​സ്റ്റ് ഗ്രൂ​പ്പി​ന്‍റെ ഇ​ക്ക​ണോ​മി​സ്റ്റ് ഇ​ന്‍റ​ലി​ജ​ന്‍​സ് യൂ​ണി​റ്റ് പു​റ​ത്തി​റ​ക്കി​യ 2019ലെ ​ഡെ​മോ​ക്ര​സി ഇ​ന്‍‍​ഡ​ക്സി​ല്‍ ഇ​ന്ത്യ​യു​ടെ സ്കോ​ര്‍ 2019-ലെ 6.90​ല്‍ നി​ന്ന് 6.61ലേ​ക്കു കു​റ​ഞ്ഞു. അ​ധി​കാ​രി​ക​ളു​ടെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ പെ​രു​മാ​റ്റ​വും പൗ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രാ​യ അ​ടി​ച്ച​മ​ര്‍​ത്ത​ലു​ക​ളു​മാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നു പ​ഠ​നം പ​റ​യു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ്, ബ​ഹു​സ്വ​ര​ത, സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​നം, രാ​ഷ്ട്രീ​യ പ​ങ്കാ​ളി​ത്തം, രാ​ഷ്ട്രീ​യ സം​സ്കാ​രം, പൗ​ര​സ്വാ​ത​ന്ത്ര്യം എ​ന്നി​വ​യാ​ണ് റാ​ങ്ക് നി​ര്‍​ണ​യ​ത്തി​ന്‍റെ ഘ​ട​ക​ങ്ങ​ള്‍. ഇ​വ​യി​ല്‍ ഓ​രോ​ന്നി​ലും ല​ഭി​ക്കു​ന്ന പോ​യി​ന്‍റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ജ്യ​ങ്ങ​ളെ നാ​ലാ​യി തി​രി​ച്ചി​ട്ടു​ണ്ട്.

പൂ​ര്‍​ണ ജ​നാ​ധി​പ​ത്യം (8നു ​മു​ക​ളി​ല്‍), അ​പ​ര്യാ​പ്ത​മാ​യ ജ​നാ​ധി​പ​ത്യം (6-8), ജ​നാ​ധി​പ​ത്യ-​ഏ​കാ​ധി​പ​ത്യ സ​ങ്ക​രം (4-6), ഏ​കാ​ധി​പ​ത്യം (4ല്‍ ​താ​ഴെ) എ​ന്നി​ങ്ങ​നെ​യാ​ണ​വ. അ​പ​ര്യാ​പ്ത​മാ​യ ജ​നാ​ധി​പ​ത്യ പ​ട്ടി​ക​യി​ലാ​ണ് ഇ​ന്ത്യ​യു​ടെ സ്ഥാ​നം. ഉ​ത്ത​ര​കൊ​റി​യ​യാ​ണ് പ​ട്ടി​ക​യി​ല്‍ ഏ​റ്റ​വും പി​ന്നി​ല്‍. യു​എ​സ്‌എ, ബ്ര​സീ​ല്‍, ഫ്രാ​ന്‍​സ്, ബെ​ല്‍​ജി​യം തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ​ല്ലാം ഈ ​പ​ട്ടി​ക​യി​ലാ​ണ്.

ശ്രീ​ല​ങ്ക-68, ബം​ഗ്ലാ​ദേ​ശ്-76, ഭൂ​ട്ടാ​ന്‍-84, പാ​ക്കി​സ്ഥാ​ന്‍-105, അ​ഫ്ഗാ​നി​സ്ഥാ​ന്‍-139 എ​ന്നി​ങ്ങ​നെ​യാ​ണ് അ​യ​ല്‍​രാ​ജ്യ​ങ്ങ​ളു​ടെ നി​ല. പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു നോ​ര്‍​വേ​യാ​ണ്. ഐ​സ്‌​ല​ന്‍​ഡ്, സ്വീ​ഡ​ന്‍, ന്യൂ​സി​ലാ​ന്‍​ഡ്, കാ​ന​ഡ എ​ന്നി​വ​രാ​ണ് തൊ​ട്ടു​പി​ന്നി​ല്‍. ജ​പ്പാ​ന്‍, ദ​ക്ഷി​ണ കൊ​റി​യ, ഓ​സ്‌​ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ റാ​ങ്ക് മെ​ച്ച​പ്പെ​ടു​ത്തി.

Related News