Loading ...

Home USA

ട്രംപിന്റെ എല്ലാ കുടിയേറ്റ നിയമങ്ങളും റദ്ദാക്കാനൊരുങ്ങി ബൈഡന്‍ ; മൂന്ന് സുപ്രധാന തീരുമാനങ്ങളില്‍ ഒപ്പുവെച്ചു

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം വേഗത്തില്‍ നടപ്പാക്കിയ എല്ലാ കുടിയേറ്റ വിരുദ്ധ നിയമങ്ങളും പുന:പ്പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി ജോ ബൈഡന്‍. അമേരിക്കയുടെ കുടിയേറ്റ തീരുമാനങ്ങളെ പിന്‍വലിച്ച ട്രംപിന്റെ നിയമങ്ങളെ മാറ്റാനുള്ള മൂന്ന് നിര്‍ദ്ദേശങ്ങളിലാണ് ബൈഡന്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതില്‍ തെക്കന്‍ അമേരിക്കന്‍ അതിര്‍ത്തിയില്‍ കുടുംബങ്ങള്‍ രണ്ടിടത്തായി ഒറ്റപ്പെട്ട നടപടി റദ്ദാക്കല്‍ ഉടനടി തീരുമാനമാകുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറയുന്നത്. 'ആദ്യ തീരുമാനം ഇന്നെടുക്കുകയാണ്. കുടിയേറ്റ നിയമങ്ങളെല്ലാം രാജ്യത്തിന് നാണക്കേടുണ്ടാക്കിയവയാണ്. പല നിയമങ്ങളും മാതാപിതാക്കളേയും കുട്ടികളേയും രണ്ട് രാജ്യങ്ങളിലാക്കി. യാതൊരു പഠനവും നടത്താതെയാണ് തീരുമാനങ്ങള്‍ നടപ്പാക്കിയത്. എല്ലാം റദ്ദാക്കുകയാണ്.' ബൈഡന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. തെക്കന്‍ അമേരിക്കന്‍ അതിര്‍ത്തിയില്‍ നിന്നുള്ള കുടിയേറ്റം തടഞ്ഞ ട്രംപിന്റെ തീരുമാനമാണ് രണ്ടാമത്തെ വിഷയമായി ബൈഡന്‍ പരിഗണിച്ചത്. ട്രംപ് തീരുമാനമെടുത്ത എല്ലാ വിസ നിയമങ്ങളും പുന:പ്പരിശോധിക്കാനാണ് മൂന്നാമതായി നിര്‍ദ്ദേശം നല്‍കിയത്.

Related News