Loading ...

Home Australia/NZ

ഫൈസര്‍ വാക്‌സിന് അംഗീകാരം നല്‍കി ന്യൂസിലാന്റ്

വെല്ലിംഗ്‌ടണ്‍: കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഉപയോഗത്തിന് അംഗീകാരം നല്‍കി ന്യൂസിലാന്റ്. രാജ്യത്തെ മെഡിക്കല്‍ നിയന്ത്രണ വിഭാദം വാ‌ക്‌സിന് അംഗീകാരം നല്‍കി. മാര്‍ച്ച്‌ മാസം അവസാനത്തില്‍ ആദ്യഘട്ടമായി രാജ്യ അതിര്‍ത്തികളിലെ ജീവനക്കാര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. രോഗം ബാധിച്ചവരുമായി ഏ‌റ്റവുമധികം സമ്ബര്‍ക്കം വരുന്നത് അതിര്‍ത്തി ജീവനക്കാര്‍ക്കാണ്. മ‌റ്റിടങ്ങളില്‍ നിന്നും വരുന്നവരുമായി ബന്ധം വരുന്നത് രാജ്യത്ത് ഇവര്‍ക്ക് മാത്രമാണ്. ഇങ്ഹനെ ചിലര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. നിലവില്‍ ന്യൂസിലാന്റില്‍ സമ്ബര്‍ക്കം വഴി കൊവിഡ് വ്യാപനമില്ല. ഫൈസര്‍-ബയോണ്‍ടെക് വാക്‌സിനാണ് അനുമതി നല്‍കിയിരിക്കുന്നത്. 16 വയസിന് മുകളിലുള‌ളവര്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കൂ. കൊവിഡ് രോഗത്തെ ഫലപ്രദമായി തടഞ്ഞ ന്യൂസിലാന്റില്‍ സാധാരണ ജനങ്ങള്‍ക്ക് വാക്‌സിന്‍ കുത്തിവയ്‌പ്പ് ആരംഭിക്കുക ഈ വര്‍ഷം മദ്ധ്യത്തോടെയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Related News