Loading ...

Home International

ക​ര്‍​ഷ​ക സ​മ​രത്തി​ന് അ​ന്താ​രാ​ഷ്ട്ര പി​ന്തു​ണ​യേ​റു​ന്നു; ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ ഗ്രേ​റ്റ തുന്‍ബെ​ര്‍​ഗ്

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ഗ്രേ​റ്റ തുന്‍ബെ​ര്‍​ഗ്. ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നുവെന്ന് തുന്‍ബെ​ര്‍​ഗ് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ക​ര്‍​ഷ​ക സ​മ​ര​വേ​ദി​ക​ളി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് റ​ദ്ദാ​ക്കി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സം​ബ​ന്ധി​ച്ച സി​എ​ന്‍​എ​ന്‍ റി​പ്പോ​ര്‍​ട്ടും അ​വ​ര്‍ പങ്കുവച്ചിട്ടുണ്ട്.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ല്‍ ത​ന്നെ പി​ന്തു​ണ​യേ​റു​ക​യാ​ണ്. പോ​പ് ഗാ​യി​ക റി​ഹാ​ന ക​ര്‍​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ച്ച്‌ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Related News