Loading ...

Home sports

സഞ്ജു ഇന്ത്യ എ ടീമില്‍; റായുഡുവും ഉന്‍മുക്തും നയിക്കും

ന്യൂഡല്‍ഹി: à´¤àµà´°à´¿à´°à´¾à´·àµà´Ÿàµà´° ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ à´Ž ടീമില്‍ മലയാളി ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണും കര്‍ണാടകയ്ക്കുവേണ്ടി കളിക്കുന്ന മലയാളിതാരം കരുണ്‍ നായരും ഇടംനേടി. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക à´Ž ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. കരുണ്‍നായര്‍, ഏകദിനടീമിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ചതുര്‍ദിന മത്സരത്തിനുള്ള ടെസ്റ്റ് ടീമിലും ഇടംനേടി. ഏകദിന ടീമിനെ ഡല്‍ഹി ബാറ്റ്‌സ്മാന്‍ ഉന്‍മുക്ത് ചന്ദും ടെസ്റ്റ് ടീമിനെ അമ്പാട്ടി റായുഡുവും നയിക്കും. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനും കരുണ്‍ നായരാണ്.

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എ ടീമുകള്‍ മത്സരിക്കുന്ന ഏകദിന ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ്. ഓഗസ്ത് അഞ്ചിന് തുടങ്ങും. 14-നാണ് ഫൈനല്‍. ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും ഏറ്റുമുട്ടുന്ന രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ്. ആദ്യ ടെസ്റ്റ് ആഗസ്ത് 18-നും രണ്ടാം ടെസ്റ്റ് 25-നും തുടങ്ങും.

ഏകദിന ടീം : ഉന്‍മുക്ത് ചന്ദ് (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍ (വൈ.ക്യാപ്റ്റന്‍), കേജാര്‍ യാദവ്, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, പര്‍വേസ് റസൂല്‍, കരണ്‍ ശര്‍മ്മ, ധവാല്‍ കുല്‍ക്കര്‍ണി, സന്ദീപ് ശര്‍മ്മ, റുഷ് കളാരിയ, മന്‍ദീപ് സിങ്, ഗുര്‍കീരത്ത് സിങ് മന്‍, റിഷി ധവാന്‍.

ടെസ്റ്റ് ടീം : അമ്പാട്ടി റായുഡു (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, അഭിനവ് മുകുന്ദ്, അങ്കുഷ് ബെയ്ന്‍സ്, ശ്രേയസ്സ് അയ്യര്‍, ബാബാ അപരാജിത്, വിജയ് ശങ്കര്‍, ജയന്ത് യാദവ്, അക്ഷര്‍ പട്ടേല്‍, കരണ്‍ ശര്‍മ, അഭിമന്യു മിഥുന്‍, ശ്രാദുല്‍ താക്കൂര്‍, ഈശ്വര്‍ പാണ്ഡെ, ഷെല്‍ഡന്‍ ജാക്‌സണ്‍, ജീവന്‍ജ്യോത് സിങ്.

Related News