Loading ...

Home International

മ്യാന്‍മറിന് മേല്‍ ഉപരോധത്തിനൊരുങ്ങി അമേരിക്ക; എല്ലാ സഖ്യരാജ്യങ്ങളുമായി ചര്‍ച്ച

വാഷിംഗ്ടണ്‍: ജനാധിപത്യത്തെ അട്ടിമറിച്ച മ്യാന്‍മറിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി അമേരിക്ക. എത്രയും പെട്ടന്ന് ഭരണം രാഷ്ട്രീയ നേതൃത്വത്തെ തിരികെ ഏല്‍പ്പിക്കണമെന്നും തടവിലാക്കിയ നേതാക്കളെ വിട്ടയക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. മ്യാന്‍മറിനെതിരെ ശക്തമായ അന്താരാഷ്ട്ര ഉപരോധമാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ മേഖലയിലെ എല്ലാ സുഹൃദ് രാജ്യങ്ങളുമായി അമേരിക്കന്‍ സേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചര്‍ച്ച നടത്തി. മ്യാന്‍മറിലെ ജനാധിപത്യ ഭരണകൂടത്തെ അധികാരമേല്‍ക്കാന്‍ അനുവദിക്കാതെ സൈന്യം അധികാരം പിടിച്ചെടുത്തതിനെ ഇന്നലെ തന്നെ ജോ ബൈഡന്‍ അപലപിച്ചിരുന്നു. ഏഷ്യന്‍ മേഖലയില്‍ ചൈനയുടെ സൈനിക നയങ്ങള്‍ക്ക് പിന്നാലെ മ്യാന്‍മറിലും സൈനിക നീക്കം ഒരു വിധത്തിലും അംഗീകരിക്കാനാ വില്ലെന്ന് വൈറ്റ് ഹൗസിനെ പ്രതിനിധീകരിച്ച്‌ പ്രസ്സ് സെക്രട്ടറി ജെന്‍ സാകി വ്യക്തമാക്കി. അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും ഓസ്‌ട്രേലിയയും സൈനിക നീക്കത്തെ അപലപിച്ചിരുന്നു.

Related News