Loading ...

Home Africa

എത്യോപ്യയിലെ 20,000 അഭയാര്‍ഥികളെ കാണാനില്ലന്ന് യു.എന്‍

അഡിസ് അബാബ: യുദ്ധം തകര്‍ത്ത എത്യോപ്യയിലെ ടൈഗ്രേ മേഖലയില്‍ 20,000 അഭയാര്‍ഥികളെ കാണാനില്ലെന്ന് യു.എന്‍. അയല്‍രാജ്യമായ എറിത്രിയയില്‍ നിന്നുള്ള അഭയാര്‍ഥികളാണ് ഹിറ്റ്‌സാറ്റ്‌സ്, ഷിമെല്‍ബ ക്യാംപുകളിലായി ടൈഗ്രേയില്‍ കഴിഞ്ഞിരുന്നത്. നവംബറില്‍ ഉണ്ടായ യുദ്ധത്തെ തുടര്‍ന്ന് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ഈ രണ്ട് ക്യാംപുകളും തകര്‍ത്തതായി ജനുവരിയില്‍ പുറത്തുവിട്ട സാറ്റലൈറ്റ് ദൃശ്യത്തില്‍ വ്യക്തമായിരുന്നു. ഇവിടെ താമസിച്ചിരുന്ന മൂവായിരത്തോളം അഭയാര്‍ഥികളെ പിന്നീട് മായ്- ഐനി എന്ന സ്ഥലത്ത് ക്യാംപ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുമായി യു.എന്‍ പ്രതിനിധികള്‍ സമ്ബര്‍ക്കത്തിലാണ്.

Related News