Loading ...

Home Gulf

കോവിഡ് വ്യാപനം രൂക്ഷം; ദുബായില്‍ കടുത്ത നിയന്ത്രണങ്ങള്‍

ദുബായ്: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ദുബായില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍. യു.എ.ഇയിലെയും മറ്റു രാജ്യങ്ങളിലെയും കോവിഡിന്റെ വ്യാപനം വിലയിരുത്തിയാണ് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ദുരന്തനിവാരണ സമിതി തലവന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍വരും. ചില സംവിധാനങ്ങളില്‍ ഇളവ് നല്‍കിയപ്പോള്‍ ചില മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കി. സിനിമാ തിയേറ്റര്‍, ഇന്‍ഡോര്‍, വിനോദ പരിപാടികള്‍ എന്നിവയ്ക്ക് ആകെ ശേഷിയുടെ അമ്ബത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഷോപ്പിംഗ് മാളുകളില്‍ ആകെ ശേഷിയുടെ എഴുപത് ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ഭക്ഷണ ശാലകള്‍ തുറക്കാന്‍ പാടില്ല. ഹോട്ടലുകളില്‍ ശേഷിയുടെ 70 ശതമാനം പേര്‍ക്ക് പ്രവേശനം. പബുകളും ബാറുകളും തുറക്കരുത്.

Related News