Loading ...

Home National

കര്‍ഷക പ്രക്ഷോഭം; യു.പി ഗ്രാമങ്ങളില്‍ ബി.ജെ.പിക്ക്​ വിലക്ക്​

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക്​ നേരെ അഴിച്ചുവിട്ട അക്രമങ്ങളെ തുടര്‍ന്ന്​ ബി.ജെ.പിയെ പടിക്കുപുറത്ത്​ നിര്‍ത്താന്‍ ആഹ്വാനവുമായി പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങള്‍. ഗാസിപൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക്​ നേരെ അതിക്രമം അരങ്ങേറിയതിനെ തുടര്‍ന്നായിരുന്നു ആഹ്വാനം. ബിജ്​നോര്‍, ഷമ്​ലി, ഗാസിയാബാദ്​ എന്നിവിടങ്ങളിലെ ഗ്രാമവാസികള്‍ ബി.ജെ.പി നേതാക്കള്‍ക്കും അനുയായികള്‍ക്കുമെതിരെ പോസ്റ്ററുകള്‍ പതിച്ചു.

ലോണി മണ്ഡലത്തിലെ ബന്‍താല ഗ്രാമത്തില്‍ ബി.ജെ.പി à´Žà´‚.എല്‍.à´Ž നന്ദ കിഷോര്‍ ഗുര്‍ജാറിനെ ബഹിഷ്​കരിക്കുമെന്ന്​ അറിയിച്ച്‌​​ പോസ്റ്റര്‍ പതിച്ചു. ഗുര്‍ജറും അനുയായികളും ജനുവരി 28ന്​ ഗാസിപൂര്‍ പ്രക്ഷോഭ സ്​ഥലത്തെത്തി കര്‍ഷ​കരെ ആക്രമിക്കുന്നതില്‍ പങ്കുചേര്‍ന്നുവെന്ന്​​ ഭാരതീയ കിസാന്‍ ​യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.ബിജ്​നോറിലെ  റാഷിദ്​പുരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ഭീഷണിസ്വരവുമുണ്ടായിരുന്നു. ബി.ജെ.പി​ നേതാക്കള്‍ക്കും അനുയായികള്‍ക്കും ഗ്രാമങ്ങളിലേക്ക്​ പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു സന്ദേശം.

മുസഫര്‍ നഗറിലെയും ഭാഗ്​പതി​െലയും കര്‍ഷകരുടെ പഞ്ചായത്ത്​ യോഗത്തില്‍ കര്‍ഷക സമരത്തെ എതിര്‍ക്കുന്നവരെ ബഹിഷ്​കരിക്കണമെന്ന ആഹ്വാനമാണ്​ ഉയര്‍ന്നത്​. സമാന ആഹ്വാനവുമായി മഥുരയിലെ ബജ്​ന പഞ്ചായത്ത്​ ​രാഷ്​ട്രീയ ലോക്​ ദള്‍ നേതാവ്​ ജയന്ത്​ ചൗധരി രംഗത്തെത്തിയിരുന്നു.ഗാസിപൂരില്‍ അക്രമം അഴിച്ചുവിട്ട എം.എല്‍.എ നന്ദ കിഷോര്‍ ഗുര്‍ജാറിനെതിരെയാണ് ശക്തമായ​ പ്രതിഷേധം ഉയരുന്നത്​. എം.എല്‍.എക്കെതിരെ പ്രതിഷേധം ശക്തമായതോടെ പ്രാദേശിക ബി.ജെ.പി നേതാക്കള്‍ പ്രതികരണവുമായി എത്തിയിരുന്നു. ഗുര്‍ജാറിന്‍റെ നടപടി പ്രദേശത്ത്​ ബി.ജെ.പിയുടെ പ്രതിച്ഛായ നഷ്​ടപ്പെടുത്തിയെന്ന്​ പ്രാദേശിക നേതാക്കള്‍ സമ്മതിച്ചു. എം.എല്‍.എക്ക്​ എല്ലാ വിഷയങ്ങളിലും അഭി​പ്രായം പറയുന്ന സ്വഭാവമുണ്ടെന്നും കോടതി വിവാദങ്ങളെ ഇഷ്​ട​െപ്പടുന്നുവെന്നും അവര്‍ വിമര്‍ശിക്കുകയും ചെയ്യ്​തു.

Related News