Loading ...

Home cinema

സംവിധായകന്‍ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

സംവിധായകന്‍ ഷങ്കറിന് എതിരെ ചെന്നൈ എഗ്മേല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. രജനീകാന്തിനെ നായകനാക്കി ഒരുക്കിയ യന്തിരന്‍ എന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ നടപടി. എഴുത്തുകാരന്‍ അരൂര്‍ തമിഴ്‌നാടനാണ് പരാതി നല്‍കിയത്. പലപ്രാവിശ്യം ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഷങ്കര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. തന്റെ കഥയായ ജിഗൂബയാണ് ഷങ്കര്‍ യന്തിരനാക്കിയത് എന്നാണ് അറൂര്‍ പരാതിയില്‍ പറയുന്നത്. 1996ല്‍ ആണ് അറൂറിന്റെ കഥ പുറത്തിറങ്ങിയത്. 2010ലാണ് യന്തിരന്‍ സിനിമ പുറത്തിറങ്ങിയത്. അന്ന് കൊടുത്ത കേസായിരുന്നു. പത്ത് വര്‍ഷമായിട്ടും ഷങ്കര്‍ കോടതിയില്‍ ഹാജരായിരുനന്നില്ല. ഇതോടെയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Related News