Loading ...

Home Europe

മ്യാന്‍മറിലെ സൈനിക അട്ടിമറി: അപലപിച്ച്‌ ഐക്യരാഷ്ട്ര സഭ

ന്യൂയോര്‍ക്ക് : മ്യാന്‍മറിലെ ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച സൈനിക നടപടികളെ അപലപിച്ച്‌ ഐക്യരാഷ്ട്രസഭ. സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസാണ് മ്യാന്‍മറിലെ സംഭവങ്ങളെ വിമര്‍ശിച്ചത്. നിലവിലെ ഭരണാധികാരികളായ ആംഗ് സാന്‍ സൂ കി, പ്രസിഡന്റ് യൂ വിന്‍ മിന്റ് അടക്കം നിരവധി രാഷ്ട്രീയ നേതാക്കളേയും ഉദ്യോഗസ്ഥരേയും സൈന്യം തടവിലാ ക്കിയതിനെ സഭ വിമര്‍ശിച്ചു. സൈനിക നേതൃത്വം മ്യാന്‍മറിലെ ജനങ്ങളെ ബഹുമാനിക്കണം. ജനാധിപത്യ മൂല്യങ്ങളെ അംഗീകരിക്കാനും തയ്യാറാകണം. തെരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ അഭിലാഷങ്ങളാണ് നിറവേറ്റപ്പെടുന്നതെന്നും സെക്രട്ടറി ജനറല്‍ പറഞ്ഞു. നേതാക്കളെ സൈന്യം തടവിലാക്കിയതിനെ ഗുട്ടാറസ് പ്രത്യേകം പരാമര്‍ശിച്ചു. അതീവ ഗുരുതരമായ പ്രവൃത്തിയാണ് സൈന്യം നടത്തിയിരിക്കുന്നതെന്നും ഗുട്ടാറസ് പറഞ്ഞു. അതീവ ആശങ്കയാണ് സഭ രേഖപ്പെടുത്തിയത്. തികഞ്ഞ ജനാധിപത്യ രാജ്യമായ മ്യാന്‍മറിലെ സംവിധാനം അട്ടിമറിച്ചത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ഗുട്ടാറസ് പ്രസ്താവനയിലൂടെ അറിയിച്ചു.

Related News