Loading ...

Home Kerala

സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ ഫീ​സ്​ വ​ര്‍​ധ​ന: ഉ​ത്ത​ര​വി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ലി​ന്​

തി​രു​വ​ന​ന്ത​പു​രം: സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ ഫീ​സ്​ വ​ര്‍​ധ​ന​ക്ക്​ വ​ഴി​യൊ​രു​ക്കു​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ അ​പ്പീ​ലി​ന്. ഒാ​ഡി​റ്റ്​ ചെ​യ്​​ത ബാ​ല​ന്‍​സ്​ ഷീ​റ്റി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ഫീ​സ്​ നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.
ഫീ​സ്​ നി​ര്‍​ണ​യി​ക്കാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട സ​മി​തി ഒാ​ഡി​റ്റ്​ ചെ​യ്​​ത ക​ണ​ക്കു​പു​സ്​​ത​കം, വൗ​ച്ച​റു​ക​ള്‍, ലെ​ഡ്​​ജ​റു​ക​ള്‍, ടാ​ക്​​സ്​ റി​േ​ട്ട​ണ്‍ രേ​ഖ​ക​ള്‍, ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ രേ​ഖ​ക​ള്‍ എ​ന്നി​വ ആ​വ​ശ്യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി. കോ​ട​തി ഉ​ത്ത​ര​വ് നി​യ​മം​മൂ​ലം രൂ​പ​വ​ത്​​ക​രി​ച്ച​ ഫീ​സ്​ നി​ര്‍​ണ​യ സ​മി​തി​യു​ടെ അ​ധി​കാ​ര​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നാ​ണ്​ സ​ര്‍​ക്കാ​ര്‍ വി​ല​യി​രു​ത്ത​ല്‍. ഫീ​സ്​ നി​ര്‍​ണ​യം സു​താ​ര്യ​മാ​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ്​ ത​ട​യ​പ്പെ​ടു​ന്ന​ത്. കോ​ള​ജു​ക​ള്‍ ഹാ​ജ​രാ​ക്കു​ന്ന ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധ​ന​യി​ല്ലാ​തെ അം​ഗീ​ക​രി​ച്ചാ​ല്‍ സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ ഫീ​സ്​ വ​ന്‍​തോ​തി​ല്‍ ഉ​യ​രു​മെ​ന്നും ഒ​േ​ട്ട​റെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം ത​ട​സ്സ​പ്പെ​ടു​ത്തു​മെ​ന്നു​മാ​ണ്​ സ​ര്‍​ക്കാ​ര്‍ നി​രീ​ക്ഷ​ണം. 2016 -17 വ​ര്‍​ഷം മു​ത​ല്‍ സ്വാ​​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഫീ​സ്​ മാ​നേ​ജ്​​മെന്‍റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന വി​ധം വ​ര്‍​ധി​പ്പി​ക്കാ​ന്‍ വ​ഴി​വെ​ക്കു​ന്ന​താ​ണ്​ ഇ​പ്പോ​ഴ​ത്തെ ഉ​ത്ത​ര​വെ​ന്നും സ​ര്‍​ക്കാ​ര്‍ വി​ല​യി​രു​ത്തു​ന്നു.

Related News