Loading ...

Home National

കര്‍ഷക പ്രക്ഷോഭം: ഡല്‍ഹി അതിര്‍ത്തിയിലെ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന്റെ മുഖ്യ കേന്ദ്രങ്ങളായ സിംഘു, ഗാസിപൂര്‍, തിക്രി എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്ന ഡല്‍ഹി അതിര്‍ത്തിയിലെ ഇന്റര്‍നെറ്റ് നിരോധനം നീട്ടി.ശനിയാഴ്ച പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് വിലക്ക് ചൊവ്വാഴ്ച വരെയാണ് നീട്ടിയിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണ്കിന് കര്‍ഷകരാണ് ആഴ്ചകളായി ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുന്നത്. റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ രാജ്യ തലസ്ഥാനത്ത് നടത്തിയ ട്രാക്ടര്‍ റാലി കലാപമായിരുന്നു. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. അതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതിഷേധ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് 48 മണിക്കൂറിലേക്ക് വിലക്കിയത്. തുടര്‍ന്ന് ഹരിയാന സര്‍ക്കാരും പ്രതിഷേധം നിലനില്‍ക്കുന്ന നിരവധി ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് വീണ്ടും ഇന്റര്‍നെറ്റ് നിരോധനം ഒരു ദിവസത്തേക്ക് കൂടെ നീട്ടാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. നേരത്തെ ബജറ്റ് ദിനത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച്‌ കര്‍ഷകര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് അത് പിന്‍വലിച്ചിരുന്നു.

Related News