Loading ...

Home National

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി കേന്ദ്ര പൊതുബജറ്റ്

2021-2022 വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യമേഖലക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.64,000 കോടിയാണ് ആരോഗ്യമേഖലക്കായി വകയിരുത്തിയത്. കോവിഡ് വാക്സിനേഷനായി 35,000 കോടിയും അനുവദിച്ചു. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി വര്‍ധിപ്പിച്ചു. 75 വയസ് കഴിഞ്ഞ പെന്‍ഷന്‍മാത്രം വരുമാനമായുള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കി. കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധവും സഭയിലുണ്ടായി. പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത ഗൗണ്‍ ധരിച്ചാണ് സഭയില്‍ എത്തിയത്. ബജറ്റ് അവതരിപ്പിക്കാനായി ധനമമന്ത്രി എഴുനേറ്റപ്പോള്‍ മുദ്രാവാക്യം വിളികളുമുണ്ടായി. എന്നാല്‍ ബജറ്റവതരണത്തിന് ശേഷം അവസരം നല്‍കുമെന്ന് ലോക്സഭ ചെയര്‍മാന്‍ അറിയച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ശാന്തരാകുകയായിരുന്നു. പേപ്പര്‍ രഹിത ബജറ്റായിരുന്നു ധനമന്ത്രി അവതരിപ്പിച്ചത്.

Related News