Loading ...

Home International

സിറിയന്‍ അഭയാര്‍ഥി ക്യാമ്പിലെ കുട്ടികളെ മറ്റ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന്​ യു.എന്‍

യുനൈറ്റഡ്​ നേഷന്‍സ്​: വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാമ്ബില്‍ ഒറ്റപ്പെട്ടുകഴിയുന്ന 27,000 കുട്ടികളെ ഏറ്റെടുക്കാന്‍ രാജ്യങ്ങള്‍ തയാറാകണമെന്ന്​ യു.എന്‍ ഭീകരവിരുദ്ധ സംഘത്തിന്റെ  മേധാവി വ്ലാദിമിര്‍ വോറോന്‍കോവ്​. à´ˆ കുട്ടികളിലേറെ പേരും ഐ.എസ്​ ഭീകരരുടെ മക്കളാണ്​. അഭയാര്‍ഥി ക്യാമ്പുകളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്​നങ്ങള്‍ ലോകത്തിന്റെ  ഉറക്കംകെടുത്തുന്ന പ്രശ്​നങ്ങളിലൊന്നാണെന്നും               വോറോന്‍കോവ് ചൂണ്ടിക്കാട്ടി. ഭീകരരുടെ മക്കളായതിന്റെ  പേരില്‍ വെറുക്കപ്പെട്ട്​, ഒറ്റപ്പെട്ടു​ കഴിയുകയാണവര്‍. à´ˆ തിക്താനുഭവം ക്യാമ്പുകളില്‍തന്നെ വീണ്ടും ഭീകരത വളര്‍ത്താന്‍ ഇടയാക്കു​െമന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

വടക്കന്‍ സിറിയയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്ബാണ്​ അല്‍ഹോല്‍. 62,000ത്തോളം പേരാണ്​ ഇവിടെ കഴിയുന്നത്​. ഇതില്‍ ഭൂരിഭാഗവും കുട്ടികളും സ്​ത്രീകളുമാണ്​. 2019ല്‍ സിറിയയിലും ഇറാഖിലും ഐ.എസ്​ ഭീകരരുടെ പതനത്തോടെയാണ്​ കൂടുതല്‍ ​ആളുകളും ക്യാമ്ബിലെത്തിയത്​. ഇതുപോലെ നിരവധി ക്യാമ്ബുകള്‍ വടക്കുകിഴക്കന്‍ സിറിയയിലുണ്ട്​. സിറിയ മാത്രമല്ല, 60 രാജ്യങ്ങളില്‍നിന്നുള്ളവരാണ്​ അഭയാര്‍ഥി ക്യാമ്ബുകളില്‍ കഴിയുന്നത്​. അതിനാല്‍ അവരെ ഏറ്റെടുക്കാന്‍​ മറ്റു രാജ്യങ്ങള്‍ക്ക്​ ബാധ്യതയു​ണ്ടെന്നും വോറോന്‍കോവ് ഓര്‍മിപ്പിച്ചു.

Related News