Loading ...

Home International

ആണവ കരാറില്‍ ഫ്രാൻസിന്റെ ആവശ്യം ഇറാന്‍ തള്ളി

തെഹ്റാന്‍: സൗദി അറേബ്യയെ കൂടി ഉള്‍പ്പെടുത്തി ലോകശക്തികളുമായി ആണവ കരാര്‍ ചര്‍ച്ച ചെയ്യണമെന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ ആവശ്യം തള്ളി ഇറാന്‍. പുതിയ ചര്‍ച്ചകളോ പങ്കെടുക്കുന്നവരിലെ മാറ്റങ്ങളോ സാധ്യമല്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖാതിബദെ അറിയിച്ചു.ബഹുരാഷ്ട്ര അന്താരാഷ്ട്ര കരാറായ ന്യൂക്ലിയര്‍ കരാര്‍ ഐക്യരാഷ്ട്ര സുരക്ഷാസമിതി അംഗീകരിച്ചതാണ്. അത്തരത്തിലുള്ള കരാര്‍ വിലപേശാനാവാത്തതും അതിലെ കക്ഷികള്‍‌ വ്യക്തവും മാറ്റാന്‍‌ കഴിയാത്തതുമാണെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. 2015ല്‍ ലോകരാഷ്​ട്രങ്ങളുമായി ഇറാന്‍ ആണവ കരാറില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന്​ പിന്‍വലിച്ച യു.എന്‍ ഉപരോധങ്ങള്‍ 2018ല്‍ അമേരിക്ക സ്വയം പുനഃസ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെ യു​റേ​നി​യം സ​മ്ബു​ഷ്​​ടീ​ക​രണത്തി​ന്‍റെ തോ​ത്​ 20 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്താ​ന്‍ ഇ​റാ​ന്‍ തീരുമാനിക്കുകയും ചെയ്തു. അതിനിടെ, ആ​ണ​വ​ക​രാ​ര്‍ വീ​ണ്ടും ന​ട​പ്പാ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ​അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡന്‍റ്​ ജോ ​ബൈ​ഡ​ന്‍ വ്യക്തമാക്കിയിരുന്നു. യു.എന്നിനെയും രക്ഷാസമിതിയെയും കൂട്ടുപിടിച്ച്‌​ ഉപരോധം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും ലോകതലത്തില്‍ ഒറ്റപ്പെടുകയും ചെയ്​തതോടെയാണ്​ അമേരിക്ക ഒറ്റക്ക്​ ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചത്​. ഉപരോധങ്ങള്‍ ലംഘിക്കുന്ന യു.എന്‍. അംഗരാജ്യങ്ങള്‍ ശിക്ഷാനടപടികള്‍ ഏറ്റുവാ​േങ്ങണ്ടി വരുമെന്ന് അമേരിക്ക ഭീഷണി​പ്പെടുത്തുകയും ചെയ്തു. എന്നാല്‍, അമേരിക്കന്‍ നടപടിയെ സഖ്യകക്ഷികളായ ഫ്രാന്‍സ്​, ഇംഗ്ലണ്ട്​, ജര്‍മനി അടക്കമുള്ള ലോക രാജ്യങ്ങള്‍ എതിര്‍ത്തു. ഇറാനെതിരെ ഉപരോധങ്ങള്‍ തിരികെ കൊണ്ടു വരാനുള്ള അവകാശമായ സ്​നാപ്പ്​ബാക്ക്​ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി രക്ഷാസമിതിക്ക്​ അ​േമരിക്ക കത്ത്​ നല്‍കിയിരുന്നു. എന്നാല്‍, 2015ല്‍ ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന്​ അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനാല്‍ 'സ്​​നാപ്പ്​ ബാക്ക്​' ഉപയോഗിക്കാനുള്ള അവകാശമില്ലെന്ന്​ രക്ഷാസമിതി സ്ഥിരാംഗങ്ങളായ ബ്രിട്ടന്‍, ഫ്രാന്‍സ്​, റഷ്യ, ​ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം കരാറി​െന്‍റ ഭാഗമായ ജര്‍മനിയും വ്യക്തമാക്കിയിരുന്നു. നിയമപരമായ അവകാശമില്ലാത്തതിനാല്‍ അമേരിക്കയുടെ കത്ത്​ രക്ഷാസമിതി പരിഗണിച്ചുമില്ല. ഒക്​ടോബര്‍ 18ന്​ അവസാനിക്കുന്ന ഇറാനെതിരായ ആയുധ ഉപരോധം നീട്ടാനുള്ള അമേരിക്കന്‍ ശ്രമം പരാജയ​പ്പെട്ടതാണ്​ സ്​നാപ്പ്​ ബാക്ക്​ ഉപയോഗിക്കാന്‍ കാരണമായത്​.

Related News