Loading ...

Home Education

എട്ടാം ക്ലാസ് വരെ 'ഓള്‍ പാസിന്' സാധ്യത; പ്ലസ് വണ്ണും പരിഗണനയില്‍

തിരുവനന്തപുരം: സംസ്ഥനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചതോടെ മറ്റു ക്ലാസുകളുടെ കാര്യത്തില്‍ തീരുമാനമാകുന്നു. എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാനക്കയറ്റം നല്‍കാനുള്ള ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതോടെ വര്‍ഷാവസനമുള്ള പരീക്ഷകള്‍ ഒഴിവാക്കാനാണ് തീരുമാനം. പ്ലസ് വണ്‍ പരീക്ഷ പൊതു പരീക്ഷയായതിനാല്‍ വിശദമായ ചര്‍ച്ചക്കുശേഷമേ ഇക്കാര്യത്തില്‍ തീരുമാനമാകൂ. വരുന്ന മാസങ്ങളില്‍ കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകും എന്ന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് പരീക്ഷകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഈ വര്‍ഷം ജൂണില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധിച്ചാല്‍ പ്ലസ് വണ്‍ പരീക്ഷകള്‍ നടത്താന്‍ സാധഇക്കുമോ എന്നും പരിഗണിക്കും. കോവിഡ് സാഹചര്യത്തില്‍ പോലും അദ്ധ്യയന വര്‍ഷം നഷ്ടപ്പെടാതെ വിദ്യാര്‍ത്ഥി സൗഹൃദ നടപടികരളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക, നിലവിലെ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച്‌ നയപരമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും എന്‍.സി.ആര്‍.ടി.സി. വ്യക്തമാക്കി. നിലവില്‍ പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയാണ്. സാമൂഹ്യ അകലം പാലിച്ചാണ് സ്‌കൂളുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

Related News