Loading ...

Home National

ഡ​ല്‍​ഹി സ്ഫോ​ടനം;ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരവാദ സംഘടനയായ ജെയ്ഷ് അല്‍ ഹിന്ദ്

ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരവാദ സംഘടനയായ ജെയ്ഷ് അല്‍ ഹിന്ദ് ഏറ്റെടുത്തു. സമൂഹ മാധ്യമ പോസ്റ്റിലൂടെ സംഘടന ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. എംബസിക്ക് മുന്നില്‍ സ്‌ഫോടനം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം അന്വേഷണ എജന്‍സികള്‍ ഊര്‍ജിതമാക്കി. പ്രതികളുടെ രേഖാചിത്രം ഉടന്‍ പുറത്തുവിടും. അംബാസിഡര്‍ക്ക് സ്‌ഫോടനം നടത്തിയവര്‍ എഴുതിയ കത്തും എംബസിക്ക് പുറത്ത് നിന്ന് ശാസ്ത്രീയ പരിശോധന സംഘം കണ്ടെടുത്തു. ഇന്ത്യയെ അന്വേഷണത്തില്‍ സഹായിക്കാന്‍ മോസാദിന്റെ പ്രതിനിധികള്‍ ഉടന്‍ രാജ്യത്ത് എത്തും. സിസി ടിവി ദ്യശ്യങ്ങളില്‍ നിന്നും രണ്ട് പേരാണ് സ്‌ഫോടനത്തിന് പിന്നില്‍ എന്ന വ്യക്തത പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇറാന്‍ വിഷയത്തിലെ ഇസ്രായല്‍ നിലപാടിനോടുള്ള എതിര്‍പ്പാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് കത്തില്‍ പറയുന്നത്. കാറിലാണ് അക്രമികള്‍ എത്തിയത്. കാര്‍ ഡ്രൈവറുടെ സഹായത്തോടെ ഇവരുടെ രേഖാ ചിത്രം തയാറാക്കാന്‍ പൊലിസ് നടപടികള്‍ തുടങ്ങി.

Related News