Loading ...

Home International

'വാക്‌സിന്‍ ദേശീയത' കോവിഡ് നീണ്ടുനില്‍ക്കാന്‍ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന

ദാവോസ്: വാക്‌സിന്‍ ദേശീയത കൊവിഡ് മഹാമാരി നീണ്ടുനില്‍ക്കാന്‍ കാരണമാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ലോകത്തെ ഏറ്റവും വികസിതമായ രാജ്യങ്ങള്‍ സ്വന്തം പൗരന്മാര്‍ക്ക് മാത്രമായി വാക്‌സിന്‍ തയ്യാറാക്കുന്നത് കൊവിഡ് 19 മഹാമാരി നീളാന്‍ കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.ചില രാജ്യങ്ങള്‍ കാത്തിരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമ്ബോള്‍ മറ്റ് രാജ്യങ്ങള്‍ അവരവരുടെ പൗരന്മാര്‍ക്ക് മാത്രം വാക്സിന്‍ നല്‍കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. സ്വന്തം ആളുകള്‍ക്കായി മാത്രം രാജ്യങ്ങല്‍ വാക്‌സിനുകള്‍ തയാറാക്കുന്നത് ഇത് ലോകത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകളെ വലിയ അപകടത്തിലാക്കുകയാണ്. ലോക സാമ്ബത്തിക ഫോറത്തിന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ ദാവോസ് അജണ്ട ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് 19 മൂലം ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി അന്താരാഷ്ട്ര തലത്തില്‍ പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് ഇന്ന്. ലോകത്ത് നിലനില്‍ക്കുന്ന തുല്യത ഇല്ലായ്മയും ചൂഷണങ്ങളും മഹാമാരിയിലൂടെ പുറത്തുവന്നിരിക്കുകയാണ്.ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമേറിയവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ വാക്സിന്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന അഭ്യര്‍ഥിക്കുമെന്നും ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

Related News