Loading ...

Home cinema

ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

2019ലെ ചലച്ചിത്ര പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജേതാക്കള്‍ക്ക് കൈമാറി. സമ്ബര്‍ക്കം ഒഴിവാക്കിക്കൊണ്ടായിരുന്നു പുരസ്കാരദാനം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്തരത്തില്‍ സമ്ബര്‍ക്കം ഒഴിവാക്കിയത്. പ്രത്യേകം തയാറാക്കിയ മേശയില്‍ വച്ച പുരസ്കാരം ജേതാക്കള്‍ വേദിയിലെത്തി തനിയെ എടുക്കുകയായിരുന്നു. കൂടാതെ അന്‍പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാനച്ചടങ്ങില്‍ സംസാരിക്കവേ മന്ത്രി എ.കെ ബാലന്‍ നടത്തിയ ഒരു പ്രഖ്യാപനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജെ.സി.ഡാനിയേല്‍ പുരസ്കാരത്തിന്റെ മാതൃകയില്‍ ടെലിവിഷന്‍ രംഗത്തും സമഗ്രസംഭാവനയ്ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നതാണ് മന്ത്രി എ.കെ ബാലന്‍ നടത്തിയ പ്രഖ്യാപനം. രണ്ടുലക്ഷം രൂപയാണ് ഇതിനു പുരസ്കാരത്തുകയായി നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. ഒപ്പം കോവിഡ് പ്രശ്നങ്ങള്‍ക്കിടയിലും പുരസ്കാരദാനച്ചടങ്ങ് സംഘടിപ്പിച്ചതിന് വലിയ നന്ദിയുണ്ടെന്ന് ജേതാക്കള്‍ വേദിയില്‍ വെച്ച്‌ പറഞ്ഞു. വിവിധ വിഭാഗങ്ങളിലായുള്ള 53 ചലച്ചിത്ര പുരസ്കാരങ്ങളാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. അവാര്‍ഡുദാനച്ചടങ്ങില്‍ മികച്ച നടന്‍ പുരസ്കാരത്തിന് അര്‍ഹനായ നടന്‍ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി, സ്വഭാവ നടന്‍ നിവിന്‍ പോളി, നടി സ്വാസിക തുടങ്ങിവര്‍ പങ്കെടുത്തിരുന്നു. ഇവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കൂടാതെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്കാരവും ചടങ്ങില്‍ വെച്ച്‌ മികച്ച ചിത്രത്തിനുള്ള പുരസ്കാരം റഹ്മാന്‍ സഹോദരങ്ങളും ഏറ്റുവാങ്ങി. ഹരിഹരന് വേണ്ടി മുന്‍ചീഫ് സെക്രട്ടറിയും ഗാനരചിതാവുമായ കെ ജയകുമാര്‍ ജെ.സി. ഡാനിയേല്‍ പുരസ്കാരവും ഏറ്റുവാങ്ങി.

Related News