Loading ...

Home International

ഹോ​ങ്കോങ്​ സ്വദേശികള്‍ക്ക്​ ബ്രിട്ടീഷ്​ നാഷനല്‍ പാസ്​പോര്‍ട്ട്​ അംഗീകരിക്കില്ല -ചൈന

ബെയ്​ജിങ്​: ഹോ​ങ്കോങ്​ സ്വദേശികള്‍ക്ക്​​ ബ്രിട്ടന്‍ നല്‍കുന്ന​ ബ്രിട്ടീഷ്​ നാഷനല്‍ ഓവര്‍സീസ്​ (ബി.എന്‍.à´’.) പാസ്​പോര്‍ട്ട്​ സാധുവായ യാത്ര രേഖയായോ തിരിച്ചറിയല്‍ കാര്‍ഡായോ അംഗീകരിക്കില്ലെന്ന്​ ചൈന. ബ്രിട്ടന്റെ  മുന്‍ കോളനിയാണ്​ ഹോ​ങ്കോങ്​. ചൈനയുടെ അടിച്ചമര്‍ത്തലില്‍ നിന്ന്​ രക്ഷപ്പെടാനാണ്​ ദശലക്ഷക്കണക്കിന്​ ഹോ​ങ്കോങ്​ നിവാസികള്‍ക്ക്​ പാസ്​പോര്‍ട്ട്​ നല്‍കാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നതിനിടെയാണ്​ ചൈനയുടെ പ്രതികരണം. ജനുവരി 31 മുതല്‍ ബി.എന്‍.à´’ പാസ്​പോര്‍ട്​ അംഗീകരിക്കില്ലെന്നാണ്​ ചൈനയുടെ അന്ത്യശാസനം.

ഹോങ്കോങ് നിവാസികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് യു.കെയില്‍ താമസിക്കാനും ജോലിചെയ്യാനും സൗകര്യമൊരുക്കുന്നതാണ് ബി.എന്‍.ഒ. പാസ്പോര്‍ട്ട്. തുടര്‍ന്ന് ഇവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാനും കഴിയും.

പ്രദേശം വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന ഹോങ്കോങ് നിവാസികള്‍ക്ക് ദീര്‍ഘകാല സങ്കേതം നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം വാഗ്ദാനം നല്‍കിയിരുന്നു.

തുടര്‍ന്നാണ് ചൈനയുടെ നയം മാറ്റം. 54 ലക്ഷം ഹോങ്കോങ് നിവാസികള്‍ക്കാണ് ബി.എന്‍.ഒ പാസ്പോര്‍ട്ട് ഉപയോഗപ്പെടുത്തി വാസസ്ഥലവും അതിലൂടെ പൗരത്വത്തിനും ബ്രിട്ടന്‍ വഴിയൊരുക്കുന്നത്.

Related News