Loading ...

Home sports

ടോട്ടനത്തിനെ തോല്‍പ്പിച്ച് ലിവര്‍പൂള്‍

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ചാമ്പ്യാന്മാർ   വീണ്ടും വിജയ വഴിയില്‍. കരുത്തരായ ടോട്ടനത്തിനെയാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെമ്പടയുടെ വിജയം. കളിയുടെ ആദ്യപകുതിയുടെ അധിക സമയത്താണ് ലിവര്‍പൂള്‍ ആദ്യ ഗോള്‍ നേടിയത്. റോബര്‍ട്ടോ ഫെര്‍മിനോയാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ 47-ാം മിനിറ്റില്‍ ട്രെന്‍ഡ് അര്‍നോള്‍ഡ് രണ്ടാം ഗോളും നേടി. തുടര്‍ന്നാണ് ടോട്ടനം ഗോള്‍ നേടിയത്.

49-ാം മിനിറ്റിലാണ് ടോട്ടനം എതിരാളികളുടെ ലീഡ് 1-2 ആക്കി കുറച്ചത്. എന്നാല്‍ ജയം ആധികാരികമാക്കിക്കൊണ്ട് ലിവര്‍പൂള്‍ സാദിയോ മാനയിലൂടെ 65-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി. ലീഗ് പട്ടികയില്‍ ലിവര്‍പൂള്‍ നാലാം സ്ഥാനത്താണ്. 20 കളികളിലായി 37 പോയിന്റാണുള്ളത്. ആറാം സ്ഥാനത്തുള്ള ഹാരീ കെയിനിന്റെ നീലപ്പട 19 മത്സരങ്ങളില്‍ നിന്നും 33 പോയിന്റാണ് നേടിയിരിക്കുന്നത്.



Related News