Loading ...

Home Kerala

തേക്കടിയിലെ നിരക്ക് വര്‍ധനയില്‍ വലഞ്ഞ് സഞ്ചാരികള്‍

കു​മ​ളി: ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ധാ​രാ​ള​മാ​യി എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ തേ​ക്ക​ടി സ​ജീ​വ​മാ​യി. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ളി​ലാ​യി​രു​ന്ന ബോ​ട്ട് സ​വാ​രി​യും ഇ​ക്കോ ടൂ​റി​സം പ​രി​പാ​ടി​ക​ളും പ​ഴ​യ നി​ല​യി​ലാ​യെ​ങ്കി​ലും നി​ര​ക്ക് വ​ര്‍​ധ​ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. മു​മ്ബ് 255 രൂ​പ​യാ​യി​രു​ന്ന ടി​ക്ക​റ്റ് നി​ര​ക്ക് ഇ​പ്പോ​ള്‍ 385 രൂ​പ​യാ​ണ്. പ്ര​വേ​ശ​ന ടി​ക്ക​റ്റ് നി​ര​ക്ക് 40ല്‍​നി​ന്ന്​ 70 രൂ​പ​യാ​യി ഉ​യ​ര്‍​ത്തി. ഇ​തോ​ടെ ഇ​ട​ത്ത​ര​ക്കാ​രാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ബോ​ട്ട് സ​വാ​രി​ക്ക് മാ​ത്രം 500 രൂ​പ​യോ​ളം ചെ​ല​വ​ഴി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ തി​രി​ച്ചു​വ​ര​വി​നാ​യി സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ചെ​റു​കി​ട ഹോം ​സ്​​​റ്റേ​ക​ള്‍ മു​ത​ല്‍ വ​ന്‍​കി​ട റി​സോ​ര്‍​ട്ടു​ക​ള്‍​വ​രെ നി​ര​ക്കു​ക​ളി​ല്‍ വ​ന്‍ ഇ​ള​വു​ക​ള്‍ ന​ട​പ്പാ​ക്കി വ​രു​ന്ന​തി​നി​ടെ​യാ​ണ് നി​ര​ക്ക് വ​ര്‍​ധ​ന നി​ല​നി​ര്‍​ത്തു​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. മ​ഞ്ഞും ത​ണു​പ്പും നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ ആ​സ്വ​ദി​ച്ച്‌ തേ​ക്ക​ടി​ക്കാ​ഴ്ച​ക​ള്‍ കാ​ണാ​നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ വ​നം, കെ.​ടി.​ഡി.​സി വ​കു​പ്പു​ക​ളു​ടെ നി​ര​ക്ക്​ വ​ര്‍​ധ​നയി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യാ​ണ് തേ​ക്ക​ടി​യി​ല്‍​നി​ന്ന്​ മ​ട​ങ്ങു​ന്ന​ത്.

Related News