Loading ...

Home National

ബജറ്റ് സമ്മേളനത്തിൽ കാര്‍ഷിക നിയമങ്ങളെ പുകഴത്തി രാഷ്ട്രപതി, സഭ ബഹിഷ്കരിച്ച്‌ പ്രതിപക്ഷം

ബജറ്റ് സമ്മേളനത്തിന്‍റെ മുന്നോടിയായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്. കാര്‍ഷിക നിയമങ്ങളെ പുകഴ്ത്തിയാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്. കാര്‍ഷിക രംഗം ആധുനികവത്ക്കരിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. 'ആത്മനിര്‍ഭാരതയിലൂടെ കര്‍ഷകരുടെ നില മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകര്‍ക്കുവേണ്ടി താങ്ങുവില ഉയര്‍ത്തി. ചെറുകിട ഇടത്തകരം സര്‍ക്കാരുകള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്'. കര്‍ഷകരെ സ്വയം പര്യാപ്തരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക രിക്കുകയാണ്. കോണ്‍ഗ്രസിന് പുറമെ എന്‍.സി.പി, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാ ട്ടി, ആ4.ജെ.ഡി, ഡി.എം.കെ, സി.പി.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, ആ4.എസ്. പി , പി.ഡി.പി, എം.ഡി.എം.കെ, കേരള കോണ്‍ഗ്രസ്, എ.ഐ.യു.ഡി.എഫ് എന്നിവരാണ് നയപ്രഖ്യാപനം ബഹിഷ്‌കരിക്കുന്നത്. കര്‍ഷക സമരം അക്രമത്തിലേക്ക് വഴിമാറിയതില്‍ സ4ക്കാറിന് ഇന്‍റലിജന്‍സ് വീഴ്ചയുണ്ടായെന്നും ബി.ജെ.പിയുടെ പങ്ക് പറ്റിയവരാണ് അക്രമത്തിലേക്ക് സമരത്തെ തള്ളിവിട്ടതെന്നുമുള്ള വിമര്‍ശനവും കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്.

Related News