Loading ...

Home Europe

വേള്‍ഡ് പീസ്‌ മിഷന്‍ ടീം നയിക്കുന്ന നോമ്പുകാലധ്യാനം സൌത്താംപ്ടണില്‍

സൌത്താംപ്ടന്‍: വേള്‍ഡ് പീസ്‌ മിഷന്‍ ടീം മാര്‍ച്ച് മാസം ആദ്യം യുകെയില്‍ ആരംഭിച്ച നോമ്പുകാല ധ്യാനം ആല്‍ടര്‍ഷോട്ട്, ബോണ്‍മൌത്ത് എന്നീ സ്ഥലങ്ങളിലെ ധ്യാനത്തിനു ശേഷം  à´®à´¾à´°àµâ€à´šàµà´šàµ പതിനേഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയും, പതിനെട്ടാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെയും സൌത്താംപ്ടന്‍ ഹോളി ട്രിനിറ്റി ദേവാലയത്തിലും( Holy Trinity Church, Milbrook S015 0JZ ), പത്തൊന്‍പതാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് 8 മണി വരെ സെന്‍റ് വിന്‍സെന്‍റ് à´¡à´¿ പോള്‍ ദേവാലയത്തിലും  ( St. Vincent de Paul Church, Oxford Road, S016 5LL ) നടത്തപ്പെടുന്നു.  

പ്രമുഖ ധ്യാനഗുരുക്കന്മാരായ റവ.à´«à´¾.ജോസ് അഞ്ചാനിക്കല്‍, റവ.à´«à´¾.മാത്യു കദളിക്കാട്ടില്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ വചനപ്രഘോഷകനും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും, ഫാമിലി കൌണ്‍സിലറുമായ ബ്രദര്‍ സണ്ണി സ്റ്റീഫനും ചേര്‍ന്നാണ് ധ്യാനം നടത്തുന്നത്. വിശുദ്ധ കുര്‍ബ്ബാന, ആരാധന, കുമ്പസാരം, രോഗശാന്തി പ്രാര്‍ത്ഥന, അഭിഷേക പ്രാര്‍ത്ഥന തുടങ്ങിയ നോമ്പുകാല ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ധ്യാനം നടക്കുന്നത്.  

ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും, സ്നേഹത്തിലും കൂട്ടായ പ്രാര്‍ത്ഥനയിലും ആഴപ്പെടുത്തുവാന്‍  à´ˆ ധ്യാനത്തിലേക്ക് എല്ലാ വിശ്വാസികളെയും സീറോമലബാര്‍ സൌത്താംപ്ടന്‍ റീജിയന്‍ ചാപ്ലയിന്‍ റവ.à´«à´¾.ടോമി ചിറയ്ക്കല്‍ മണവാളന്‍ ക്ഷണിക്കുന്നു.

സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിംഗിനു സൌകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ ( 0748 073 0503 )

ജോസ് ചേലച്ചുവട്ടില്‍ ( 0789 781 6039 )

വേള്‍ഡ് പീസ്‌ മിഷന്‍ ( 0744 849 0550 )

Email:  worldpeacemissioncouncil@gmail.com


റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Related News