Loading ...

Home Gulf

ദുബായിലേക്കുള്ള യാത്രചട്ടങ്ങളില്‍ മാറ്റം

ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള യാത്രാ ചട്ടങ്ങളില്‍ മാറ്റം വരുത്തി. ദുബായ് സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റേതാണ് തീരുമാനം. ജനുവരി 31 മുതല്‍ പുതുക്കിയ ചട്ടങ്ങള്‍ നിലവില്‍ വരും.


എല്ലാ യാത്രക്കാരും ദുബായിലേക്ക് യാത്ര ചെയ്യും മുന്‍പ് പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണമെന്ന് പുതിയ ചട്ടങ്ങളില്‍ പറയുന്നു. പിസിആര്‍ ടെസ്റ്റിന്റെ സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങള്‍ പ്രകാരം ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലത്തിന് 72 മണിക്കൂര്‍ മാത്രമാവും സാധുതയുണ്ടാവുക. നേരത്തേ ഇത് 96 മണിക്കൂര്‍ ആയിരുന്നു. പുതുക്കിയ പ്രോട്ടോക്കോളുകളുടെ ഭാഗമായി, യുഎഇ നിവാസികളും ജിസിസി പൗരന്മാരും സന്ദര്‍ശകരും ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്ബ് പി‌സി‌ആര്‍ പരിശോധന നടത്തേണ്ടതുണ്ട്. ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആ രാജ്യങ്ങളിലെ കോവിഡ് സാഹചര്യത്തെ അടിസ്ഥാനമാക്കി ദുബായിലെത്തുമ്ബോള്‍ അധിക പരിശോധന ആവശ്യമാണെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു.

വിദേശത്ത് നിന്ന് രാജ്യത്തേക്ക് മടങ്ങുന്ന യുഎഇ പൗരന്മാര്‍ക്കുള്ള പ്രോട്ടോക്കോളുകള്‍ അതേപടി തുടരും.യാത്രക്ക് മുമ്ബായി അവര്‍ പി‌സി‌ആര്‍ പരിശോധനയ്ക്ക് വിധേയരാവേണ്ടതില്ല. എന്നാല്‍ ദുബായിലെത്തുമ്ബോള്‍ അവര്‍ക്ക് പിസിആര്‍ പരിശോധന നടത്തേണ്ടിവരും. ദുബായില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന്, ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച്‌, ദുബായ് വിമാനത്താവളങ്ങളില്‍ റാപിഡ് പിസിആര്‍ അല്ലെങ്കില്‍ റാപിഡ് ആന്റിജന്‍ പരിശോധന നല്‍കാന്‍ കമ്മിറ്റി ദുബായ് എയര്‍പോര്‍ട്ട് കമ്ബനിയോട് നിര്‍ദ്ദേശിച്ചു.

Related News