Loading ...

Home Kerala

കുന്നംകുളം ന​ഗരത്തിലെ കടയില്‍ വന്‍ തീപിടിത്തം

തൃശ്ശൂര്‍: കുന്നംകുളം ന​ഗരത്തിലെ കടയില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ നാലരയോടെ യേശുദാസ് റോഡിലെ പഴയ സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കടക്കാണ് തീ പിടിച്ചത്.കടക്ക് പുറകുവശത്ത് നിന്നാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് കടയോട് ചേര്‍ന്നുള്ള കടലാസ് ഗോഡൗണിലേക്കും ബൈന്‍ഡിങ് സെന്‍ററിലേക്കും തീ പടര്‍ന്നു. തീപിടിത്ത കാരണം വ്യക്തമല്ല. അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. പട്ടാമ്ബി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. 15 ലക്ഷം രൂപയുടെ നഷടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

Related News