Loading ...

Home Kerala

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; കേരളത്തിലെ സ്ഥിതി ആശങ്കാജനകം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നതായി റിപോര്‍ട്ടുകള്‍. അതെ സമയം, സംസ്ഥാനത്ത് കോവിഡ് രൂക്ഷമായി തന്നെ തുടരുകയാണ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇതാദ്യമായി 24 മണിക്കൂറിനിടെ 9102 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ 1,06,76,838 ആയി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പതിനായിരത്തിലേറെ കോവിഡ് രോഗികള്‍ ഇപ്പോള്‍ ഉള്ളത്. ഒരു ഘട്ടത്തില്‍ രോഗികളുടെ എണ്ണം ഏറെ ഉയര്‍ന്നു നിന്ന തമിഴ്‌നാട്ടില്‍ ആകെ രോഗികളുടെ എണ്ണം 4813 ആയി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രാജ്യത്ത് ഏറ്റവും കൂടുതല്‍ കേരളത്തിലാണ്‌.

Related News