Loading ...

Home cinema

സംവിധായകൻ ദീപൻ അന്തരിച്ചു

കൊച്ചി: സംവിധായകൻ ദീപൻ (47) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തു‌‌‌ടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയ്ക്ക് മുൻപ് പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് സ്ഥിതി വഷളായി മരണം സംഭവിച്ചത്. സംസ്കാരം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കും.

ജയറാം നായകനാകുന്ന "സത്യ' എന്ന ചിത്രത്തിന്‍റെ പണിപ്പിരയിലായിരുന്നു ദീപൻ. എ.കെ.സാജന്‍റെ രചനയിൽ പുറത്തുവരാനിരിക്കുന്ന ചിത്രം ത്രില്ലർ ഗണത്തിൽപെട്ടതാണ്. അതിനിടെയാണ് ആകസ്മികമായി മരണം യുവസംവിധായകനെ കവർന്നെടുത്തത്.

2003-ൽ വിജയകുമാർ നായകനായ "ലീഡർ' എന്ന ചിത്രത്തിലൂടെയാണ് ദീപൻ സ്വതന്ത്ര സംവിധായകനായത്. ഷാജി കൈലാസ് ഉൾപ്പടെ ഒട്ടേറെ പ്രമുഖരുടെ സഹസംവിധായകനായി വർഷങ്ങൾ പ്രവർത്തിച്ച ശേഷമാണ് ദീപൻ സ്വതന്ത്ര സംവിധായകനായത്. ആ​റാം ത​ന്പു​രാ​ൻ, എ​ഫ്ഐ ആ​ർ, വ​ല്യേ​ട്ട​ൻ, ന​ര​സിം​ഹം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ ഷാ​ജി കൈ​ലാ​സി​ന്‍റെ സം​വി​ധാ​ന​ സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചു.

ലീഡർ എന്ന കന്നി ചിത്രം പരാജയമായതോടെ ആറ് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ചിത്രം സംവിധാനം ചെയ്യാൻ അദ്ദേഹത്തിന് അവസരം ലഭിച്ചത്. പൃഥ്വിരാജ് നായകനായ "പുതിയ മുഖം' എന്ന ചിത്രം വലിയ രീതിയിൽ പ്രേക്ഷക പ്രീതി നേടി. സിം, ഹീറോ, ഡോൾഫിൻ ബാർ തുടങ്ങിയവയാണ് ദീപന്‍റേതായി പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങൾ. ഇതിനിടെ ഡി കന്പനി എന്ന സിനിമാസമാഹാരത്തിലെ "ഗ്യാംഗ്സ് ഓഫ് വടക്കുംനാഥൻ' എന്ന ചിത്രവും അദ്ദേഹത്തിന്‍റേതായി പുറത്തുവന്നു. പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ്. ഭാ​ര്യ: ദീ​പ. മ​ക്ക​ൾ: മാ​ധ​വ​ൻ, മ​ഹാ​ദേ​വ​ൻ.
 

Related News