Loading ...

Home Kerala

കോവിഡ്​ കണക്കില്‍ കുതിച്ച്‌​ കേരളം

കൊ​ച്ചി: ജാ​ഗ്ര​ത കൈ​വി​ട്ട​തോ​ടെ സം​സ്ഥാ​ന​ത്ത്​ വീ​ണ്ടും അ​തി​വ്യാ​പ​ന​മാ​യി കോ​വി​ഡ്. രാ​ജ്യ​ത്തെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും കോ​വി​ഡ്​ മു​ക്തി​യി​ലേ​ക്ക്​ ക​ട​ന്നി​രി​ക്കെ​യാ​ണ്​ കേ​ര​ള​ത്തി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​രു​ന്ന​ത്. പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​ര​ള​ത്തി​ലാ​ണ്. തൊ​ട്ടു​പി​ന്നി​ല്‍ മ​ഹാ​രാ​ഷ്​​ട്ര​യും ക​ര്‍​ണാ​ട​ക​യു​മാ​ണ്. സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.48 ആ​ണ്. ദേ​ശീ​യ ശ​രാ​ശ​രി ര​ണ്ടി​ല്‍ താ​ഴെ​മാ​ത്ര​മാ​ണ്. ദി​വ​സേ​ന​യു​ള്ള മ​ര​ണ​നി​ര​ക്കും കു​റ​യു​ന്നി​ല്ല. ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി 25നും 30​നു​മി​ട​യി​ല്‍ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​ണ്.

ആ​ശ​ങ്ക​യൊ​ഴി​ഞ്ഞു എ​ന്ന​വി​ധ​ത്തി​ല്‍ സ്​​കൂ​ളു​ക​ള്‍ ഉ​ള്‍​െ​പ്പ​ടെ എ​ല്ലാം തു​റ​ന്ന​ത്​ വ​ലി​യ തി​രി​ച്ച​ടി​യാ​യെ​ന്ന്​ ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ ജ​ന​ങ്ങ​ളും കൈ​വി​ട്ട അ​വ​സ്ഥ​യാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കോ​വി​ഡ്​ ക​ണ​ക്ക്​ ഉ​യ​രു​മെ​ന്ന്​ നേ​ര​ത്തേ ത​ന്നെ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​രു​ന്നു​വെ​ന്നാ​ണ്​ പൊ​തു​ജ​നാ​രോ​ഗ്യ​വി​ഭാ​ഗം അ​ഡീ​ഷ​ന​ല്‍ ഡ​യ​റ​ക്​​ട​ര്‍ ഡോ. ​ശ്രീ​ദേ​വി പ​റ​യു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ള്‍ പ​ത്തി​ര​ട്ടി​യോ​ള​മാ​ണ്​ കേ​ര​ള​ത്തി​ലെ കോ​വി​ഡ്​ ക​ണ​ക്കു​ക​ള്‍.

ഇ​തി​നു​ പു​റ​മെ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച മ​റ്റ്​ വ​ക​ഭേ​ദ​വും പ​ല ജി​ല്ല​ക​ളി​ലും റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു​ക​ഴി​ഞ്ഞു. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ കേ​ര​ള​ത്തി​ലാ​ണ്. 72,891 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ്​ കേ​സു​ക​ള്‍ ഇ​പ്പോ​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്ന​ത്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്.​ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം പ​ല​ദി​വ​സ​ങ്ങ​ളി​ലും 1000 ക​ട​ന്നു. മൂ​ന്നാ​ഴ്​​ച​ക്കി​ടെ 18,000ത്തോ​ളം രോ​ഗ​ബാ​ധി​ത​രും 59 മ​ര​ണ​ങ്ങ​ളും ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു.

മ​ര​ണ​നി​ര​ക്ക് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ പി​ടി​ച്ചു​നി​ര്‍​ത്താ​നാ​യി എ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍, മ​റ്റ് രോ​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന കോ​വി​ഡ് ബാ​ധി​ത​രു​ടെ മ​ര​ണം ക​ണ​ക്കി​ല്‍​പെ​ടു​ത്താ​ത്ത​താ​ണ് മ​ര​ണ​നി​ര​ക്ക് കു​റ​ഞ്ഞി​രി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. അ​തു​കൂ​ടി കൂ​ട്ടു​ക​യാ​ണെ​ങ്കി​ല്‍ പ​തി​നാ​യി​ര​ത്തി​ലേ​റെ മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ചു​ക​ഴി​ഞ്ഞു എ​ന്നാ​ണ്​ പ​റ​യ​പ്പെ​ടു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​കു​മ്ബോ​ഴും പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ലേ​ക്കെ​ങ്കി​ലും വ​ര്‍​ധി​പ്പി​ക്കാ​ത്ത​തും വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തു​ന്നു.

മ​ര​ണ​സം​ഖ്യ ഇ​തു​വ​രെ 3607

തി​രു​വ​ന​ന്ത​പു​രം -725

കൊ​ല്ലം -255

പ​ത്ത​നം​തി​ട്ട -79

ആ​ല​പ്പു​ഴ -286

കോ​ട്ട​യം -178

ഇ​ടു​ക്കി -31

എ​റ​ണാ​കു​ളം -364

തൃ​ശൂ​ര്‍ -379

പാ​ല​ക്കാ​ട് -166

മ​ല​പ്പു​റം -375

കോ​ഴി​ക്കോ​ട് -368

വ​യ​നാ​ട് -65

ക​ണ്ണൂ​ര്‍ -244

കാ​സ​ര്‍​കോ​ട്​ -92




Related News