Loading ...

Home International

ദ​രി​ദ്ര രാ​ജ്യ​ങ്ങ​ള്‍​ക്ക് അ​ടു​ത്ത മാ​സം നാ​ലു കോ​ടി ഡോ​സ് വാ​ക്സി​ന്‍;ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ഫൈ​സ​ര്‍-​ബ​യോ​ണ്‍​ടെ​ക് അ​ടു​ത്ത മാ​സം നാ​ലു കോ​ടി വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ ദ​രി​ദ്ര രാ​ജ്യ​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​യി വി​ത​ര​ണം ചെ​യ്യും. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ കോ​വാ​ക്സ് പ​ദ്ധ​തി​ക്കു കീ​ഴി​ലാ​ണ് പ്ര​വ​ര്‍​ത്ത​നം സാ​ധ്യ​മാ​ക്കു​ന്ന​ത്.ദ​രി​ദ്ര ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​രു​പ​തു ശ​ത​മാ​ന​ത്തി​ന് ഈ ​വ​ര്‍​ഷം വാ​ക്സി​ന്‍ വി​ത​ര​ണം സാ​ധ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫൈ​സ​ര്‍-​ബ​യോ​ണ്‍​ടെ​ക്കു​മാ​യി ക​രാ​റി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​റ്റൊ​രു 15 കോ​ടി ഡോ​സ് വാ​ക്സി​ന്‍ അ​സ്ട്ര​സെ​ന​ക്ക​യി​ല്‍ വാ​ങ്ങും. കോ​വാ​ക്സ് പ​ദ്ധ​തി​ക്ക് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ല​ക്ഷ്യം നേ​ടു​ന്ന​ത് കൂ​ടു​ത​ല്‍ എ​ളു​പ്പ​മാ​യി​രി​ക്കു​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ മേ​ധാ​വി ടെ​ഡ്രോ​സ് അ​ഥാ​നോ ഗ​ബ്രേ​സി​യൂ​സ് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. കോ​വി​ഡ് 19 മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് തു​ട​ര്‍​ച്ച​യാ​യി പി​ന്തു​ണ ന​ല്‍​കു​ന്ന ഇ​ന്ത്യ​യ്ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ന​ന്ദി പ​റ​ഞ്ഞു. അ​യ​ല്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ബ്ര​സീ​ല്‍, മൊ​റോ​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​ന്ത്യ വാ​ക്സി​ന്‍ ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്കും ഇ​ന്ത്യ വാ​ക്സി​ന്‍ ക​യ​റ്റി അ​യ​യ്ക്കു​ന്നു​ണ്ട്. കോ​വി​ഡി​നെ​തി​രാ​യ ആ​ഗോ​ള പോ​രാ​ട്ട​ത്തി​നു​ള​ള തു​ട​ര്‍​ച്ച​യാ​യ പി​ന്തു​ണ​യ്ക്ക് 'ന​ന്ദി ഇ​ന്ത്യ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഒ​ന്നി​ച്ചു​നി​ന്ന് അ​റി​വു​ക​ള്‍ പ​ങ്കു​വ​യ്ക്കു​ക​യാ​ണെ​ങ്കി​ല്‍ മാ​ത്ര​മേ ഈ ​വൈ​റ​സി​നെ ന​മു​ക്ക് ത​ടു​ക്കാ​നാ​വൂ. ജീ​വി​ത​വും ജീ​വ​നു​ക​ളും ര​ക്ഷി​ക്കാ​നാ​വൂ.' ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ടെ​ഡ്രോ​സ് അ​ഥ​നോം ഗെ​ബ്രി​യേ​സ​സ് ട്വീ​റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.


Related News