Loading ...

Home Kerala

വാളയാര്‍ കേസ്; അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറങ്ങി

തിരുവനന്തപുരം: വാളയാറിലെ രണ്ടു പെണ്‍കുട്ടികളുടെ മരണത്തില്‍ കേസ് അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറങ്ങി. പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു. ഇതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമ തടസം നീങ്ങിയത്. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നിയമവകുപ്പ് എതിര്‍ത്തിരുന്നു. കോടതി അനുമതിയോടെ മാത്രമേ തുടരന്വേഷണമാകൂയെന്ന് നിയമ വകുപ്പ് അറിയിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരിച്ച നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരി​ഗണിച്ചാണ് കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയത്. അതിനിടെ, അന്വേഷണം സിബിഐക്ക് വിട്ടത് കൊണ്ട് മാത്രമായില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. രാവിലെ പത്തിന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍റിന് സമീപമാണ് നിരാഹാര സമരം തുടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സോജന്‍ ഉള്‍പ്പടെയുള്ളവര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു.

Related News