Loading ...

Home International

താലിബാന്‍ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി അഫ്ഗാന്‍ സേന; ആറു ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: താലിബാന്‍ ഭീകരര്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തി അഫ്ഗാന്‍ സേന. ഫര്യാബ് മേഖലയിലെ താലിബാന്‍ ശക്തികേന്ദ്രങ്ങളിലാണ് അഫ്ഗാന്‍ സേന വ്യോമാക്രമണം നടത്തിയത്. അഫ്ഗാനിലെ ദൗലത് അബാദ് ജില്ലയിലെ ഫര്യാബ് മേഖലയില്‍ ഇന്നലെ രാത്രിയിലാണ് ആക്രമണം നടത്തിയത്. ആറ് ഭീകരര്‍ കൊല്ലപ്പെട്ടപ്പോള്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവര്‍ക്കൊപ്പം ജില്ലയില്‍ ഭീകര പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളെ പിടികൂടിയതായും അഫ്ഗാന്‍ സേന അറിയിച്ചു. ശനിയാഴ്ച ഖണ്ഡഹാര്‍ മേഖലയില്‍ സേന നടത്തിയ വ്യാപകമായ ആക്രമണത്തില്‍ 38 ഭീകരരെ വധിച്ചിരുന്നു. ഭീകരരുടെ അഞ്ച് ഒളിത്താവളങ്ങളിലും രണ്ട് ശക്തികേന്ദ്രങ്ങളിലുമാണ് ഭീകരര്‍ക്കെതിരെ ആക്രമണം നടത്തിയത്. നിരവധി ആയുധങ്ങളും ബോംബുകളും സേന തകര്‍ത്തു. ഇവര്‍ സ്ഥാപിച്ചിരുന്ന മൈനുകളും സേന നിര്‍വീര്യമാക്കി.

Related News