Loading ...

Home sports

എഫ്.എ കപ്പ് ത്രില്ലറില്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തി യുണൈറ്റഡ്

എഫ്.എ കപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ ഒലെയുടെ ചുവന്ന ചെകുത്താന്മാര്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിറകില്‍ പോയ ശേഷമാണ് യുണൈറ്റഡ് രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കിയത്.തുടക്കത്തില്‍ മുന്‍തൂക്കം യുണൈറ്റഡിന് ആയിരുന്നെങ്കിലും ആദ്യ ഗോള്‍ നേടിയത് ലിവര്‍പൂള്‍ ആയിരുന്നു. 18ആം മിനുട്ടില്‍ ഫര്‍മിനോയുടെ പാസില്‍ നിന്ന് പന്ത് സ്വീകരിച്ച്‌ സലാഹ് ഡീന്‍ ഹെന്‍ഡേഴ്സണ് മുകളിലൂടെ പന്ത് ചിപ് ചെയ്ത് വലയില്‍ എത്തിച്ചു.26ആം മിനുട്ടില്‍ റാഷ്ഫോര്‍ഡ് യുണൈറ്റഡിന് സമനില ഗോള്‍ നേടിക്കൊടുത്തു. രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ യുണൈറ്റഡ് ലീഡ് നേടി. ഗ്രീന്‍വുഡിന്റെ പാസില്‍ നിന്ന് റാഷ്ഫോര്‍ഡാണ് ഗോള്‍ നേടിയത്. 58ആം മിനുട്ടില്‍ വീണ്ടും സലാഹ്, ഫര്‍മീനോയുടെ പാസില്‍. സ്കോര്‍ 2-2.78ാം മിനിറ്റിലെ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്ക് കൃത്യമായി ലിവര്‍പൂളിന്റെ വലയില്‍ വിശ്രമിച്ചു. സ്കോര്‍ 3-2. ലിവര്‍പൂള്‍ അവസാന ഏഴു മത്സരങ്ങളില്‍ ഒരു മത്സരം മാത്രമാണ് വിജയിച്ചത്.

Related News