Loading ...

Home National

ലഡാക്കില്‍ വീണ്ടും ഇന്ത്യ - ചൈന ഏറ്റുമുട്ടല്‍ ;നിരവധി സൈനികര്‍ക്ക്​ പരിക്ക്​

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തല്‍സ്ഥിതി തുടരുന്നതിനിടെ ചൈനയുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. വടക്കന്‍ സിക്കിമിലെ നാക്കു ലായിലാണ്​ ചൈനീസ്​ സൈന്യം നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്​.കഴിഞ്ഞയാഴ്ചയാണ്​ സംഭവമുണ്ടായതെന്നാണ്​ റിപ്പോര്‍ട്ട്​. ചൈനീസ്​ സൈന്യത്തിന്‍റെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യ പ്രതിരോധിച്ചതോടെ ശക്​തമായ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ 20 ചൈനീസ്​ സൈനികര്‍ക്കും നാല്​ ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് ​ ചൈനയുടെ നുഴഞ്ഞുകയറാനുള്ള ശ്രമം ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന്​ കഴിഞ്ഞു.ചൈനയുമായി ഒമ്ബതാംവട്ട സൈനിക ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ്​ സംഭവമുണ്ടായത്​. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച 15 മണിക്കൂറോളം നീണ്ടു നിന്നിരുന്നു.

Related News