Loading ...

Home USA

കൊറോണ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി അമേരിക്ക; യാത്രാവിലക്ക് കര്‍ശനമാക്കുമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: കൊറോണ വ്യാപനം ശക്തമായി തുടരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി അമേരിക്ക. യാത്രാവിലക്ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന മുന്നറിയിപ്പാണ് പ്രസിഡന്റ് ബൈഡന്‍ അറിയിച്ചിരിക്കുന്നത്. ബ്രിട്ടണ്‍, ബ്രസീല്‍, അയര്‍ലന്റ്, യൂറോപ്പ്, ദക്ഷിണാഫ്രിക്ക എന്നീ പ്രദേശങ്ങളില്‍ നിന്ന് വിദേശികള്‍ക്ക് അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് സൂചന. ട്രംപ് അവസാന നിമിഷം എടുത്തുകളഞ്ഞ എല്ലാ നിയന്ത്രണങ്ങളും പുന:സ്ഥാപിച്ചു. കൊറോണ വൈറസിന്റെ പുതിയ വകഭേദം അമേരിക്കയിലും കണ്ടെത്തിയതോടെയാണ് തീരുമാനം കടുപ്പിക്കുന്നത്. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും കര്‍ശനമാക്കി കഴിഞ്ഞു. പുറം രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് എത്താന്‍ അനുവാദമുള്ളവരുടെ ക്വാറന്റൈന്‍ സംവിധാനവും നിര്‍ബന്ധമാക്കി. വാക്‌സിന്‍ നല്‍കല്‍ കൂടുതല്‍ വ്യാപിപ്പി ക്കാനും നിര്‍ദ്ദേശം നല്‍കി. നൂറു ദിവസത്തിനുള്ളില്‍ പത്തു കോടിപേര്‍ക്ക് വാക്‌സിന്‍ നല്‍കലാണ് ലക്ഷ്യം.

Related News