Loading ...

Home Africa

വംശീയകലാപം; സുഡാനില്‍ മരണം 250 കടന്നു

കെ​​​യ്റോ: പ​​​ശ്ചി​​​മ സു​​​ഡാ​​​നി​​​ലെ ദാ​​​ര്‍​​​ഫു​​​ര്‍ പ്ര​​​വി​​​ശ്യ​​​യി​​​ല്‍ വം​​​ശീ​​​യ​​​ക​​​ലാ​​​പ​​​ത്തി​​​ല്‍ 250 ലേ​​​റെ പേ​​​ര്‍ മ​​​രി​​​ച്ച​​​താ​​​യി യു​​​എ​​​ന്‍. ഈ ​​​മാ​​​സം ആ​​​ദ്യം പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട ക​​​ലാ​​​പ​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്ന് ഒരുലക്ഷത്തോ​​​ളം ആ​​​ളു​​​ക​​​ള്‍ പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​താ​​​യും യു​​​എ​​​ന്‍ അ​​​ഭ​​​യാ​​​ര്‍​​​ഥി സം​​​ര​​​ക്ഷ​​​ണ വി​​​ഭാ​​​ഗം അ​​​റി​​​യി​​​ച്ചു.

ഇ​​​വ​​​രി​​​ല്‍ സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും ഉ​​​ള്‍​​​പ്പെ​​​ടെ 3,500 ഒാ​​​ളം പേ​​​ര്‍ സ​​​മീ​​​പ​​​രാ​​​ജ്യ​​​മാ​​​യ ചാ​​​ഡി​​​ലേ​​​ക്ക് നീ​​​ങ്ങി​​​യ​​​താ​​​യി യു​​​എ​​​ന്‍ അ​​​ഭ​​​യാ​​​ര്‍​​​ഥി സം​​​ര​​​ക്ഷ​​​ണ​​​വി​​​ഭാ​​​ഗം വ​​​ക്താ​​​വ് ബോ​​​റി​​​സ് ചെ​​​ഷി​​​ര്‍​​​കോ​​​വ് അ​​​റി​​​യി​​​ച്ചു. à´•àµ‹â€‹â€‹â€‹à´µà´¿â€‹â€‹â€‹à´¡àµ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ നി​​​ല​​​നി​​​ല്‍​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ അ​​​ഭ​​​യാ​​​ര്‍​​​ഥി​​​ക​​​ളെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കു​​​ക വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്. ഇ​​​പ്പോ​​​ള്‍​​​ത്ത​​​ന്നെ ചാ​​​ഡി​​​ല്‍ 350,000 ത്തോ​​​ളം സു​​​ഡാ​​​ന്‍​​​കാ​​​ര്‍ അ​​​ഭ​​​യാ​​​ര്‍​​​ഥി​​​ക​​​ളാ​​​യി ക​​​ഴി​​​യു​​​ന്നു​​​ണ്ട്. ‌ഈ ​​​വ​​​ര്‍​​​ഷം ആ​​​ദ്യം ഒ​​​രു ആ​​​ട്ടി​​​ട​​​യ​​​ന്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​ണു മേ​​​ഖ​​​ല​​​യെ സം​​​ഘ​​​ര്‍​​​ഷ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ട്ട​​​ത്.

Related News