Loading ...

Home International

വെസ്‌റ്റ്‌ബാങ്കിലെ ഇസ്രയേലി നിര്‍മാണങ്ങളെ എതിര്‍ത്ത്‌ 16 യൂറോപ്യന്‍ രാജ്യങ്ങള്‍

ജറുസെലേം:വെസ്റ്റ്ബാങ്കില്‍ പലസ്തീന്‍ ഭൂമി കയ്യേറി ഇസ്രയേല്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് 16 യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. കിഴക്കന്‍ ജെറുസെലേമിലും വെസ്റ്റ്ബാങ്കിലും പുതിയ കോളനികള്‍ സ്ഥാപിക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ എതിര്‍പ്പ് അറിയിച്ചു. ഇസ്രയേലിലെ യൂറോപ്യന്‍ യൂണിയന്‍ തലവന്‍ ആന്‍ഡ്രൂ സ്റ്റാന്‍ലിക്കൊപ്പം ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, അയര്‍ലന്‍ഡ്, സ്വീഡന്‍, നെതര്‍ലന്‍ഡ്സ്, നോര്‍വെ, സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്‍, മാള്‍ട്ട, പോളണ്ട്, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ബെല്‍ജിയം എന്നീ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ വിദേശമന്ത്രാലയത്തിന്റെ യോഗത്തില്‍ ഇസ്രയേല്‍ നടപടിയെ എതിര്‍ത്തു. ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവി ഒഴിയുന്നതിന് തലേന്ന് വെസ്റ്റ്ബാങ്കില്‍ 2600 വീട് നിര്‍മിക്കാന്‍ ഇസ്രയേല്‍ അനുമതി നല്‍കി. ഇസ്രയേല്‍ നീക്കത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വിമര്‍ശിച്ചിരുന്നു. ഇത് സംഘര്‍ഷം രൂക്ഷമാക്കുമെന്നും സമാധാന ശ്രമം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News