Loading ...

Home National

കോവിഡ് പ്രതിരോധം; ഇന്ത്യക്ക് നന്ദി അറിയിച്ച്‌ ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന. 'നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവെക്കുകയാണെങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാവൂ.' ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു. നിലവില്‍, നേപ്പാള്‍, ബംഗ്ലാദേശ്​, മ്യാന്‍മര്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്കാണ്​ ഇന്ത്യ വാക്സിന്‍ കയറ്റുമതി ചെയ്യുന്നത്​​. മാത്രമല്ല കൊറോണക്കെതിരെ പോരാടാന്‍ പാകിസ്താനും ചൈനയ്ക്കും ഇന്ത്യ കൈത്താങ്ങാകുമെന്നും സൂചനയുണ്ട്. പാകിസ്ഥാന് മറ്റെവിടുന്നും വാക്സിനുകള്‍ ലഭിച്ചില്ലെങ്കില്‍ ഇന്ത്യന്‍ വാക്സിന്‍ നല്‍കാന്‍ ഇന്ത്യ വിമുഖത കാണിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ബ്രസീലിന്​ 20 ലക്ഷവും ബൊളീവിയക്ക്​ 50 ലക്ഷവും വാക്​സിനുകള്‍ ഇന്ത്യ നല്‍കും. ബ്രസീല്‍ പൂനെയില്‍ നിന്ന് ഇന്ത്യന്‍ വാക്സിനുകള്‍ എടുക്കാന്‍ പ്രത്യേക വിമാനവും അയച്ചു. രണ്ട് ദശലക്ഷം ഡോസുകളാണ് ബ്രസീലിയന്‍ വിമാനത്തില്‍ അയക്കുന്നതെന്നാണ് സൂചന . ബൊളീവിയന്‍ സര്‍ക്കാര്‍ ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി 5 ദശലക്ഷം ഡോസുകള്‍ വാങ്ങാനായി കരാറില്‍ ഒപ്പുവെച്ചിരുന്നു.

Related News