Loading ...

Home National

കര്‍ഷക സമരം അട്ടിമറിക്കാന്‍ വ്യാപകശ്രമം; അക്രമിയെ പിടികൂടി കര്‍ഷകര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം അട്ടിമറിക്കാനും റിപ്പബ്ലിക് ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന റാലി തടസ്സപ്പെടുത്താനും വ്യാപക ശ്രമമെന്ന് കര്‍ഷകര്‍. സിംഘു അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കളെ കൊലപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമെന്ന് ആരോപിച്ച്‌ ഒരാളെ പിടികൂടി ഇവര്‍ പോലീസിനു കൈമാറി. രണ്ടു സംഘങ്ങള്‍ ഇതിനായി നിയഗിക്കപ്പെട്ടിട്ടുണ്ടെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. കര്‍ഷക നേതാക്കളെ കൊലപ്പെടുത്തുന്നതിനായി ജനുവരി 19 മുതല്‍ അക്രമി സംഘങ്ങള്‍ സിംഘു അതിര്‍ത്തിയില്‍ തമ്ബടിച്ചിരിക്കുകയാണെന്നും ജനുവരി 26-ലെ റാലിയില്‍ നുഴഞ്ഞുകയറി ആക്രമണത്തിനു പദ്ധതിയിടുകടയാണ് ലക്ഷ്യമെന്നും പിടിക്കപ്പെട്ട ആള്‍ പറയുന്നു. നാല് കര്‍ഷക നേതാക്കളെ കൊലപ്പെടുത്താനാണ് പദ്ധതിയിട്ടിരുന്നത്. ഇതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും ഇയാള്‍ പറഞ്ഞു. കര്‍ഷകരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടെന്നു സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ഇയാള്‍ പറയുന്നു. വെള്ളിയാഴ്ച സംശയാസ്പദമായി രീതിയിലാണ് ഇയാളെ പിടികൂടിയതെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാം തുറന്നു പറഞ്ഞുവെന്നും കര്‍ഷകര്‍ അവകാശപ്പെട്ടു. കര്‍ഷകരുടെ ഇടയില്‍ കടന്നുകൂടി പോലീസിനു നേരെ ആക്രമണം നടത്തുന്നതിലൂടെ കര്‍ഷകസമരം പരാജയപ്പെടുത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ 11-ാം ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ ഇനിയുള്ള നീക്കങ്ങള്‍ ഏറെ നിര്‍ണ്ണായകമാണ്. കര്‍ഷകര്‍ സമരം കഴിയുന്നത്ര ശക്തമാക്കാന്‍ ശ്രമിക്കുകയാണ്.

Related News